ന്യൂഡല്‍ഹി:ഓണക്കാലത്ത് 60,000 ടണ്‍ അരി കേന്ദ്രത്തില്‍നിന്ന് കേരളത്തിന് അധികവിഹിതമായി ലഭിക്കും. കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രി പ്രൊഫ. കെ.വി. തോമസുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കേരളത്തിനുള്ള അരിവിഹിതം ഭക്ഷ്യസുരക്ഷാബില്‍ നടപ്പാക്കുമ്പോള്‍ കുറയ്ക്കില്ലെന്നും കൂടിക്കാഴ്ചയില്‍ ധാരണയായി.
46 ശതമാനം പേര്‍ക്കു ഭക്ഷ്യസുരക്ഷ നടപ്പാക്കുമ്പോള്‍ മൂന്നുരൂപ നിരക്കില്‍ അരി ലഭിക്കും. ബാക്കി 54 ശതമാനത്തിന് എ.പി.എല്‍. നിരക്കായ 8.90 രൂപയ്ക്ക് അരി നല്‍കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.













Discussion about this post