രാജേഷ് രാമപുരം
സാര്‍ക് രാഷ്‌ട്രങ്ങളില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ വിത്തുകള്‍ വിതയ്‌ക്കുന്നതിലും ഭീകരപ്രവര്‍ത്തനത്തിന് ഗൂഢമായി സഹായം ചെയ്യുന്നതിലും ജമാഅത്തെ ഇസ്ലാമിയുടെ പങ്ക് വിവിധ അന്വേഷണ ഏജന്‍സികള്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നും സംശയലേശമന്യെ വ്യക്തമായിട്ടുണ്ട്. 1992-ല്‍ ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിനുശേഷം രാജ്യത്ത് ഇസ്ലാമിക തീവ്രവാദം വളര്‍ത്താന്‍ ഈ സംഘടന കോടിക്കണക്കിന് രൂപയാണ് ഒഴുക്കിയത്. സാമൂഹിക പ്രവര്‍ത്തനത്തിന്റെയും മാദ്ധ്യമ പ്രവര്‍ത്തനത്തിന്റെയും മറവില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, മലേഷ്യ, ഇന്‍ഡോനേഷ്യ, ഈജിപ്‌റ്റ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ സഹായം സ്വീകരിച്ച ഇവര്‍ ഇതിന്റെ നല്ലൊരു പങ്ക് തീവ്രവാദം വളര്‍ത്തുന്നതിനാണ് ഉപയോഗപ്പെടുത്തിയതത്രെ.
സൗമ്യതയുടെ മുഖംമൂടിയും പുരോഗമന ആശയങ്ങളുമായി സമൂഹത്തിന്റെ മുന്നിലെത്തുന്ന ഈ സംഘടന വിദ്യാര്‍ത്ഥികളെയും, ദരിദ്രരെയും മതമൗലിക വാദത്തിലേക്കും ക്രമേണ ഭീകര വാദത്തിലേക്കും നയിക്കുന്നതില്‍ പ്രമുഖ സ്ഥാനമാണ് വഹിക്കുന്നത്. ഖുറാന്‍ വ്യാഖ്യാനങ്ങളെന്നും, മതപ്രചരണ ലഘുലേഖകളെന്നും പേരില്‍ ഇവര്‍ പ്രസിദ്ധീകരിക്കുന്നതും, വന്‍തുക നല്‍കി മറ്റു പ്രസിദ്ധീകരണ സ്ഥാപനങ്ങളെക്കൊണ്ട് പ്രസിദ്ധീകരിപ്പിക്കുന്നതുമായ പുസ്‌തകങ്ങള്‍ തീവ്രവാദത്തിനും ഭീകരതയ്‌ക്കും വളംവെയ്‌കുകന്നവയാണ്.
ബിന്‍ലാദന്‍ ഉള്‍പ്പെടെയുള്ള ആഗോള ഇസ്ലാമിക ഭീകരരെ വഴികാട്ടികളായി വാഴ്‌ത്തുന്ന ഹസന്‍ അല്‍ഖന്ന, അബ്‌ദുള്‍ മൗദൂദി, സയ്യിദ് ഖുത്തുബ് തുടങ്ങിയ കൊടും തീവ്രവാദികളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമി പ്രാമുഖ്യം നല്‍കുന്നതും ശ്രദ്ധേയമാണ്. ഇവ കൂടാതെ വിശുദ്ധ ഖുറാനെ ദുര്‍വ്യാഖ്യാനം ചെയ്‌ത് സ്വാര്‍ത്ഥതകള്‍ക്ക് മറയാക്കുന്ന നിരവധി ഹദീസകളും ഇവര്‍ പ്രചരിപ്പിക്കുന്നു പത്രപ്രവര്‍ത്തനത്തെ ഒരു രക്ഷാകവചമാക്കുന്നതിലും ഇവര്‍ വിജയിച്ചിട്ടുണ്ട്.
പാലസ്‌തീനില്‍ ഇസ്ലാമിക ഭീകരതയ്‌ക്ക് വിത്തുപാകിയ ഹസന്‍ അല്‍ഖന്നയുടെ `അല്‍ ഇഖ്‌വാനൂര്‍ മുസ്ലിമുന്‍’ എന്ന സംഘടന 1948-ല്‍ ഈജിപ്‌റ്റ് സര്‍ക്കാര്‍ നിരോധിക്കുകയായിരുന്നു. നിരോധന ശേഷവും ഇയാള്‍ ഗൂഢമായി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിരുന്നു. 1949 ഫെബ്രുവരി 12ന് ബന്ന അജ്ഞാതരുടെ വെടിയേറ്റു മരിച്ചെങ്കിലും അയാളുടെ ആശയങ്ങള്‍ക്ക് സങ്കുചിത മനസ്‌തിതിക്കാരായ ഇസ്ലാം വിശ്വാസികള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. എല്ലാ വിദേശമേല്‍ക്കോയ്‌മയില്‍ നിന്നും നാടിനെ മോചിപ്പിക്കുകയും ഒരു ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുകയും ചെയ്യാനാണ് ബന്ന ആഹ്വാനം ചെയ്യുന്നത്. അതിനായി എന്തുമാര്‍ഗ്ഗവും സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. അതിനായി എന്തുമാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിക്കേണ്ടെന്നും ഇത്തരമൊരു രാഷ്‌ട്രം സ്ഥാപിക്കാന്‍ മടിക്കേണ്ടെന്നും ഇത്തരമൊരു രാഷ്‌ട്രം സ്ഥാപിക്കാന്‍ പരിശ്രമിച്ചില്ലെങ്കില്‍ മുസ്ലീങ്ങള്‍ അല്ലാഹുവിനോട് ഉത്തരം പറയേണ്ടിവരുമെന്നുമാണ് ബന്നയുടെ മതം. ഇയാളുടെ തീവ്ര ആശയങ്ങളാണ് ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യ പ്രചാരണ വിഷയം! ലോകത്തില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന ഇസ്ലാമിക തീവ്രവാദ ഗ്രന്ഥമായ `മൈല്‍ സ്റ്റോണ്‍സ്’ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പ്രചരിപ്പിക്കുന്നതും ജമാഅത്തെ ഇസ്ലാമിയാണ്. മുസ്ലീം ഭീകരരുടെ വേദഗ്രന്ഥം എന്നുകൂടി ഈ പുസ്‌തകത്തിന് വിശേഷണമുണ്ട്! ഈജിപ്‌റ്റുകാരനായ കൊടുംഭീകരവാദി സെയ്യിദ് ഖുത്തുബ്ബാണ് ഇതിന്റെ രചയിതാവ്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തോടെ സംഘട്ടനവും അനിവാര്യമായെന്നാണ് ഖുത്തുബിന്റെ വാദം. കാരണം ഇസ്ലാമിനും അതല്ലാത്തവര്‍ക്കും ഒന്നിച്ച് അധികകാലം പൊരുത്തപ്പെടാനാവില്ലത്രെ! `മൈല്‍ സ്റ്റോണി’ ലെ ആശയങ്ങള്‍ നടപ്പാക്കാന്‍ ലോകത്തെ എഴുപതിലധികം രാഷ്‌ട്രങ്ങളില്‍ ആയിരത്തിലധികം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഏകദേശ സൂചന. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇതിന്റെ മുഖ്യ വക്താക്കള്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരാണ്. എന്നാല്‍ നേരിട്ട് ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അധികം ശ്രദ്ധിക്കപ്പെടുന്നില്ലെന്നുമാത്രം. സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ട് ജനഭൂരിപക്ഷത്തിന്റെ മുന്നില്‍ നല്ലപിള്ളയാകുന്ന തന്ത്രവും ഇവര്‍ക്കുണ്ട്. കിനാലൂരിലും മലയോര മേഖലയിലെ ഭൂസമരങ്ങളിലും ഇവരുടെ ശക്തമായ സ്വാധീനമുണ്ടെന്നത് പരസ്യമാണ്.
ജമാഅത്തെ ഇസ്ലാമി സ്ഥാപകന്‍ മൗദൂദിയും ഇഖ്‌വാനൂര്‍ മുസ്ലി മുന്‍സ്ഥാപകന്‍ ബന്നയും 1920 കളില്‍ ഏതാണ്ട് ഒരേസമയത്താണ് ഇസ്ലാമിക തീവ്രവാദം ആരംഭിച്ചത്. മുസ്ലിമുന്‍ (മുസ്ലീം ബ്രദര്‍ഹുഡ്) 1928ലും ഇസ്ലാമി 1941ലും പ്രവര്‍ത്തനം തുടങ്ങി. ഇരു സംഘടനകളുടെയും പ്രവര്‍ത്തന രീതിയില്‍ നേരിയ വ്യത്യാസങ്ങളുണ്ടെങ്കിലും ആശയങ്ങളില്‍ ഏറെ വ്യത്യാസമില്ല. ഇരു സംഘടനകളെയും സഹോദരങ്ങളായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
പാകിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലി തുടങ്ങിയ രാഷ്‌ട്രങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം അതി വിപുലമാണ്. പാകിസ്ഥാനില്‍ ജമാഅത്തെ ഇസ്ലാമിയും അല്‍ഖായിദയും തമ്മില്‍ ഉറ്റ ചങ്ങാത്തമാണെന്ന് അന്വേഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ `സിമി’ (സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) എന്ന ഭീകരസംഘടനയുടെ മുഖ്യ സംഘാടകര്‍ ജമാഅത്തെ ഇസ്ലാമിയായിരുന്നു. കാശ്‌മീരില്‍ ഹിസ്‌ബുള്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയ്‌ക്ക് സര്‍വ്വ സഹായങ്ങളും ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന് അന്താരാഷ്‌ട്ര സമൂഹം തൊണ്ണൂറുകളുടെ ആദ്യം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ കേരള മുഖപത്രമായ `പ്രബോധന’ ത്തിന്റെ സുവര്‍ണ ജൂബിലി പതിപ്പില്‍ കാശ്‌മീരി ഭീകരവാദവും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. “കാശ്‌മീര്‍ താഴ്‌വരയില്‍ വിഘടനവാദം ശക്തമായതോടെ ജമാഅത്തെ പ്രവര്‍ത്തനവും വ്യാപിച്ചിട്ടുണ്ട്. ഹിസ്‌ബുള്‍ ജമാഅത്തെ അനുകൂല സംഘടനയാണ്. അല്ലാഹു ടൈഗേഴ്‌സ് എന്ന ഗ്രൂപ്പിനും രൂപം കൊടുത്തിട്ടുണ്ട്. രാഷ്‌ട്രീയ മേഖലയില്‍ 13 സംഘടനകള്‍ ചേര്‍ന്ന തഹ്‌രികെ ഹുറിയത്തെ കാശ്‌മീര്‍ (കാശ്‌മീര്‍ സ്വാതന്ത്ര്യ പ്രസ്ഥാനം) എന്ന ഗ്രൂപ്പുണ്ടാക്കി വിവിധ ഇസ്ലാമിക മൗലികവാദ സംഘടനകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് വളരെവലുതാണ്” പ്രബോധനം വ്യക്തമാക്കുന്നു.
ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടും ഈ അസുര സംഘടനയെ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് അത്ഭുതകരമായി തുടരുന്നു! ബംഗ്ലാദേശില്‍ ഹുജി ഉള്‍പ്പെടെയുള്ള ഭീകര ഗ്രൂപ്പുകളുമായി ജമാഅത്തെ ഇസ്ലാമിക് ഉറ്റ ബന്ധമാണുള്ളത്. കാശ്‌മീരിലെ ജമാഅത്തെ ഇസ്ലാമിയുമായി ജമാഅത്തെ ഇസ്ലാമി ഹിജിന് ബന്ധമില്ലെന്ന് സംഘടനാത്തലവന്‍ ആസിഫലിയുടെ പ്രസ്ഥാവന ഒട്ടും ദഹിക്കുന്നതല്ല.
സിമി നിരോധിക്കപ്പെട്ടതോടെ പകരം `സിം’ , എസ്.ഐ.ഒ എന്നീ സംഘടനകള്‍ രൂപീകരിച്ച ജമാഅത്തെ ഇസ്ലാമിയുടെ ഏറ്റവും പുതിയ പതിപ്പാണ് സോളിഡാരിറ്റി. ദൈവത്തിന്റെ `ഭൂമിയില്‍ ദൈവത്തിന്റെ ഭരണം’ എന്നതാണ് സംഘടനയുടെ ലക്ഷ്യം! മദ്രസകളിലൂടെയും യത്തീം ഖാനകളിലൂടെയും ഭീകരവാദം പ്രചരിപ്പിക്കുന്നതിലും പൊതുവേദികളില്‍ വിപ്ലവകരമായ ആശയങ്ങള്‍ എന്ന പേരില്‍ ഇസ്ലാമിക തീവ്രവാദം വിളമ്പി ജനത്തിന്റെ കണ്ണില്‍ പൊടിയിടാനും ജമാഅത്തെ ഇസ്ലാമിയും അനുബന്ധ സംഘടനകളും വിജയിച്ചിരിക്കുന്നു. പറയത്തക്ക പരസ്യങ്ങള്‍ പോലുമില്ലാതെ `മാധ്യമം’ എന്ന ദിനപത്രവും വാരികയും നടത്തിക്കൊണ്ടു പോകുന്ന ഇസ്ലാമിയുടെ സാമ്പത്തിക ശ്രോതസ്സിന്റെ ശക്തി ഊഹിക്കാവുന്നതേയുള്ളൂ.
മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചങ്ങാത്തം കൂടി വളഞ്ഞ വഴിയില്‍ ഭരണത്തില്‍ കയറി പറ്റാനും ക്രമേണ സ്വന്ത നിലയ്‌ക്കുതന്നെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുമാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്. ലീഗ്-ജമാഅത്തെ ബന്ധം ഉലഞ്ഞെന്നാണ് പൊതു ധാരണയെങ്കിലും ഉന്നതരായ പല ലീഗ് നേതാക്കളും ജമാഅത്തെ ഇസ്ലാമിയെ രഹസ്യമായി അനുകൂലിക്കുന്നവരാണ്.
അബ്‌ദുള്‍ സമദ് സമദാനിയുടെ ലീഗ് ബന്ധം വെറുമൊരു മറമാത്രമാണെന്നും ഇയാള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഹിഡന്‍ അജണ്ടകള്‍ നടപ്പാക്കാന്‍ നുഴഞ്ഞുകയറിയ വ്യക്തിയാണെന്നും ഏവര്‍ക്കും അറിവുള്ളതാണ്. മുസ്ലീം ലീഗില്‍ മാത്രമല്ല സിപിഎം, എസ്.യു.സി.ഐ, കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളിലും ജമാഅത്തെ സെല്ലുകള്‍ സജീവമായിട്ടുണ്ട്. പാക്‌ചാര സംഘടനയായ ഐ.എസ്.ഐയുടെയും ആഗോള മാഫിയ നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി.കമ്പനിയുമായും ജമാഅത്തെ ഇസ്ലാമിക് ഇഴപിരിയാനാവാത്ത ബന്ധമുണ്ട്. ദുബായ്, ഹോങ്കോങ്ങ്, സിങ്കപ്പൂര്‍, തായ്‌ലന്റ് തുടങ്ങിയ രാഷ്‌ട്രങ്ങളില്‍ ബിനാമിയായി വന്‍ നിക്ഷേപം നടത്തിയിട്ടുള്ള ഇവര്‍ക്ക് ഇന്ത്യയിലെ നിരവധി രാഷ്‌ട്രീയ നേതാക്കളുമായും സിനിമാപ്രവര്‍ത്തകരുമായും വ്യാവസായികളുമായും അവിശുദ്ധ ബന്ധമുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ ദേശദ്രോഹ സംഘടന ഒരു പോറലുമേല്‍ക്കാതെ നിലനില്‍ക്കുന്നതും.
Discussion about this post