ആലപ്പുഴ: നിലവാരമില്ലാത്ത അരി വിതരണം ചെയ്തെന്ന പരാതിയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ രാമങ്കരി സപ്ളൈകോ സൂപ്പര്‍മാര്‍ക്കറ്റിലും ഗോഡൗണിലും മിന്നല്‍ പരിശോധന നടത്തി. ഉച്ചയ്ക്ക് രണ്ടരയോടെ രാമങ്കരി സപ്ളൈകോ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ കളക്ടര്‍ ഗോഡൗണും സൂപ്പര്‍മാര്‍ക്കറ്റും പരിശോധിച്ചു.
ഗോഡൗണില്‍ വൃത്തിഹീമായ ചുറ്റുപാടില്‍ പഴകിയ അരി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ സപ്ളൈ ഓഫീസര്‍ എല്‍. സരസ്വതിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. നിലവില്‍ ഗോഡൗണില്‍ സൂക്ഷിച്ചിട്ടുള്ള അരി മാറ്റി നല്‍കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ഗോഡൗണില്‍ സൂക്ഷിച്ചിട്ടുള്ള അരി സ്റ്റോക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും വിതരണം ചെയ്തിട്ടില്ലെന്നുമാണ് സപ്ളൈകോ അധികൃതര്‍ ജില്ലാ സപ്ളൈ ഓഫീസറെ അറിയിച്ചത്. പഴകിയ അരി സ്കൂളുകളിലേയ്ക്കു വിതരണം ചെയ്യുന്നതായി കളക്ടര്‍ക്ക് ഫോണിലൂടെ പരാതി ലഭിച്ചതിത്തുടര്‍ന്നായിരുന്നു പരിശോധന.













Discussion about this post