Friday, November 14, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഇടുക്കിയില്‍ പ്രകൃതിദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം ധസഹായം നല്‍കും : മന്ത്രി അടൂര്‍ പ്രകാശ്

by Punnyabhumi Desk
Aug 20, 2013, 07:05 pm IST
in കേരളം

ഇടുക്കി: ജില്ലയില്‍ കാലവര്‍ഷത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപയും പ്രധാനമന്ത്രി ഉറപ്പു നല്‍കിയ രണ്ടു ലക്ഷം രൂപയും ഉള്‍പ്പെടുത്തി നാലു ലക്ഷം രൂപയുടെ ധസഹായമെത്തിക്കാന്‍ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പ്രകൃതിദുരന്തം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ജപ്രതിനിധികളുടേയും വകുപ്പു മേധാവികളുടേയും അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ജില്ലയുടെ ചുമതലവഹിക്കുന്ന ജലവിഭവമന്ത്രി പി.ജെ. ജോസഫ് സന്നിഹിതനായിരുന്നു. ഇടുക്കിയിലെ പ്രകൃതിക്ഷോഭത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുളളത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി അവലോകനയോഗത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സര്‍വ്വകക്ഷി സംഘം 5446 കോടി രൂപയുടെ സഹായത്തിനാണ് മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുളളത്. ഇടുക്കിക്കായി പ്രത്യേക പാക്കേജിനും അഭ്യര്‍ത്ഥന നടത്തിയിട്ടുളളതായി അദ്ദേഹം പറഞ്ഞു. രണ്ടര മാസമായി സംസ്ഥാനത്തുണ്ടായ കാലവര്‍ഷത്തില്‍ 178 പേര്‍ മരിച്ചു. ഇടുക്കിയില്‍ മാത്രം 22 പേര്‍ മരിച്ചു. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭിക്കുന്നതിന് നിലവില്‍ 30 ദിവസത്തോളം കാലതാമസം ഉണ്ടാവുന്നുണ്ട്. ഈ കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച് ബുധാഴ്ച ചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ധനസഹായം നല്‍കുന്നതിനുളള ഫണ്ട് ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ട പ്രകാരം 16 ലക്ഷം രൂപ കൂടി ഈയാഴ്ച നല്‍കും. വീടു പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് നിലവിലുളള മാനദണ്ഡമനുസരിച്ച് 75,000 രൂപയാണ് നല്‍കാന്‍ കഴിയുക. ഇത് രണ്ടു ലക്ഷമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഭാഗീകമായി തകര്‍ന്ന വീടുകള്‍ക്ക് 35,000 രൂപ എന്നത് 50,000 രൂപയാക്കും. അതത് പഞ്ചായത്തുകളിലെ അസി. എന്‍ജിനീയര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപരിഹാരതുക നിശ്ചയിക്കും. വില്ലേജ് ഓഫീസര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് പരാതി ഉണ്ടെങ്കില്‍ പുതുതായി ബ്ളോക്ക്-ഗ്രാമ പഞ്ചായത്ത് അസി. എന്‍ജിനീയര്‍മാരുടെ റിപ്പോര്‍ട്ട് സഹിതം കളക്ടറേറ്റില്‍ സമര്‍പ്പിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വീടുകള്‍ക്ക് മുന്നിലേയും റോഡുകളിലേയും മണ്ണ് നീക്കം ചെയ്യുന്നതിന് തൊഴിലുറപ്പ് പദ്ധതി പ്രയോജപ്പെടുത്തുന്ന കാര്യം ആലോചിക്കും. റോഡുകളിലെ മണ്ണ് പഞ്ചായത്തുകള്‍ നേരിട്ട് നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ വില്ലേജ് ഓഫീസര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം പണം അനുവദിക്കും. കാലവര്‍ഷത്തെ തുടര്‍ന്ന് പഠനം മുടങ്ങിയ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസാഹചര്യം ഒരുക്കാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജനവാസകേന്ദ്രങ്ങളില്‍ മണ്ണിടിഞ്ഞ് താഴ്ന്ന്  തോടുകള്‍ രൂപപ്പെട്ടത് ജനവാസത്തിന് ഭീഷണിയായിത്തീര്‍ന്ന സാഹചര്യത്തില്‍ ഇത്തരം കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. പറഞ്ഞു. ഉപ്പുതറ പഞ്ചായത്തില്‍ ഏഴു വീട്ടുകാര്‍ ഈ രീതിയില്‍ ദുരിതമനുഭവിക്കുകയാണ്. കടകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടിയുണ്ടാവണം. പൊതുമരാമത്ത് റോഡുകള്‍ അടിയന്തരമായി അറ്റകുറ്റ പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് അവര്‍ പറഞ്ഞു.

വരള്‍ച്ചാ കാലത്ത് കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഇതുവരെയായി ഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് കെ.കെ.ജയചന്ദ്രന്‍ എം.എല്‍.എ. ചൂണ്ടിക്കാട്ടി. കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയെങ്കിലും പഞ്ചായത്തുകള്‍ക്ക് തുക ഇതുവരെ കിട്ടിയിട്ടില്ല. തകര്‍ന്ന ഗ്രാമീണറോഡുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ പ്രത്യേകം സ്കീം തയ്യാറാക്കണം. ചെണ്ടുവാര പഞ്ചായത്തില്‍ കാലവര്‍ഷത്തില്‍ അറ്റുവീണ വൈദ്യുതിലൈനില്‍ തട്ടി ഷോക്കേറ്റു മരിച്ച സോളമന്റെ ബന്ധുക്കള്‍ക്ക് ധസഹായം അനുവദിക്കണമെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. ജൂണ്‍, ജൂലൈ മാസം മഴക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാദുരിതം കാരണം സ്കൂളുകളില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ ജില്ലയുടെ പ്രത്യേക സാഹചര്യം മുന്നില്‍ കണ്ട് വിദ്യാഭ്യാസ കലണ്ടറില്‍ മാറ്റം വരുത്തണം. പട്ടികവര്‍ഗ്ഗ മേഖലയില്‍ സൗജന്യറേഷന്‍ വിതരണം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

മണ്ണിടിച്ചിലില്‍ കൃഷി ഭൂമി നശിച്ചവര്‍ക്ക് പു:കൃഷിക്ക് ധസഹായം നല്‍കണമെന്ന് റോഷി അഗസ്റിന്‍ എം.എല്‍.എ. പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതത്തിന് പരിഹാരമായി കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ കണ്‍സഷന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. തോമസ്, ബ്ളോക്കു പഞ്ചായത്ത് പ്രസിഡന്റുമാരായ എ.പി. ഉസ്മാന്‍, ആര്‍. കറുപ്പസ്വാമി, ശാന്തി രമേഷ്, സിബി ദാമോദരന്‍, സിന്ധു സുകുമാരന്‍ നായര്‍, തോമസ് രാജന്‍, ലീലാമ്മ ജോസ്, ഷിജി ജയ്സണ്‍, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.വി. സ്കറിയ, ജില്ലാ കളക്ടര്‍ അജിത് പാട്ടീല്‍, ജില്ലാ പോലീസ് മേധാവി ഷേക്ക് അന്‍വര്‍ദ്ദീന്‍ സാഹിബ്, എ.ഡി.എം. പി.എന്‍. സന്തോഷ്, സബ് കളക്ടര്‍ മുഹമ്മദ് വൈ സഫീറുളള, സ്പൈസസ് ബോര്‍ഡ് അംഗം റോയി കെ. പൗലോസ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies