തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നല്‍കിയ ഉത്തരവ് പുനപരിശോധിക്കാന്‍ കെ.എസ്.ഇ.ബി. സമര്‍പ്പിച്ച പെറ്റീഷന്‍ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു.
ഇതുസംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും അക്ഷേപങ്ങളും കമ്മീഷന്‍ ക്ഷണിച്ചു. പെറ്റീഷന്റെ പൂര്‍ണ്ണരൂപം കമ്മീഷന്റെwww.erckerala.org വെബ്‌സൈറ്റിലുണ്ട്. അക്ഷേപങ്ങള്‍ സെപ്തംബര്‍ രണ്ടിനകം കമ്മീഷന്‍ സെക്രട്ടറി, കെ.പി.എഫ്.സി.ഭവന്‍, സി.വി. രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം-10 വിലാസത്തില്‍ ലഭിക്കണമെന്നും സെക്രട്ടറി അറിയിച്ചു.













Discussion about this post