കൊച്ചി: സോളാര്‍ കേസില്‍ അറസ്റിലായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റാഫംഗം ടെന്നി ജോപ്പനും നടി ശാലു മേനോനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റീസ് എസ്.എസ് സതീശ് ചന്ദ്രനാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ശാലുവിന് ജാമ്യം നല്‍കിയിരിക്കുന്നത്. പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം. ആറു മാസത്തേക്ക് വിദേശത്തേക്ക് പോകാന്‍ പാടില്ല. എട്ട് ആഴ്ചത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. അന്‍പതിനായിരം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജോപ്പന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആറു മാസത്തേക്ക് കേരളം വിട്ടുപോകരുതെന്നും ആവശ്യം വരുമ്പോഴെല്ലാം അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജോപ്പന് കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ശാലുവിന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.
സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ ശാലുവിന് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അതേസമയം ശാലുവിനെതിരായ രണ്ടു കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നതില്‍ തെറ്റില്ലെന്ന നിലപാടിലായിരുന്നു കോടതി. കേസ് ഡയറി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ നടപടി. കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനെ രക്ഷപെടാന്‍ സഹായിച്ചുവെന്നും തിരുവനന്തപുരം സ്വദേശി റാസിക് അലിയില്‍ നിന്നും നാല്‍പതു ലക്ഷം രൂപ ബിജുവിനൊപ്പം ചേര്‍ന്ന് തട്ടിയെടുത്തുവെന്നും ഉള്ള രണ്ടു കേസുകളാണ് ശാലുവിനെതിരേ നിലവിലുള്ളത്. കഴിഞ്ഞ ജൂണ്‍ 28 നായിരുന്നു ടെന്നി ജോപ്പന്‍ അറസ്റിലായത്. സോളാര്‍ തട്ടിപ്പിനിരയായ പത്തനംതിട്ട കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റുണ്ടായത്. സരിതയ്ക്ക് പണം നല്‍കാന്‍ ജോപ്പന്‍ ഇടനില നിന്നെന്നായിരുന്നു പരാതിയിലെ ആരോപണം. ജോപ്പന്‍ നല്‍കിയ ഉറപ്പില്‍ വിശ്വസിച്ചാണ് പണം കൈമാറിയതെന്നായിരുന്നു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി തന്നെ ബന്ധപ്പെടുത്തുന്നതില്‍ ജോപ്പനായിരുന്നു പ്രധാനമായും ഇടപെട്ടതെന്നും ശ്രീധരന്‍ നായര്‍ ചൂണ്ടിക്കാട്ടിയിരുന്നു.













Discussion about this post