തിരുവനന്തപുരം: ധനകാര്യസ്ഥാപനങ്ങള്‍ ട്രഷറിവകുപ്പിന് വെല്ലുവിളിയാകുന്ന ഈ കാലഘട്ടത്തില്‍ ട്രഷറി വകുപ്പിനെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. ട്രഷറി സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് കനകക്കുന്നില്‍ സംഘടിപ്പിച്ച റിട്ടയര്‍ ചെയ്ത ട്രഷറി ഡയറക്ടര്‍മാരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രഷറി വകുപ്പ് ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി പല പുതിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ട്രഷറി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍ അധ്യക്ഷനായിരുന്നു. മുന്‍ ട്രഷറി ഡയറക്ടര്‍മാരായ ടി.എം. ജോര്‍ജ്, ജാനകിയമ്മ, ഇ. ജയരാജ്, കെ.വി. തോമസ്, രാജേന്ദ്രന്‍, എന്‍. സുരേഷ്, ബി. വിജയകുമാരി തുടങ്ങിയവരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി. ശങ്കര്‍, കവി ബാലചന്ദ്രന്‍ ചുളളിക്കാട്, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post