തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്ത് കണ്‍സ്യൂമര്‍ഫെഡ് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍ കേച്ചേരിയില്‍ തുടങ്ങുന്ന ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസിയുടെ ഉദ്ഘാടനം നാളെ (ആഗസ്റ്റ് 25, ഞായറാഴ്ച) വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ മുഖ്യാതിഥി ആയിരിക്കും. അറുപത് സീറ്റുകളുള്ള ഡി.ഫാം കോഴ്‌സാണ് തുടക്കത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ടാകുക. കേച്ചേരിയില്‍ കണ്‍സ്യൂമര്‍ഫെഡ് വാങ്ങിയിട്ടുള്ള പ്രിയദര്‍ശിനി സഹകരണ ആശുപത്രിയുടെ മന്ദിരത്തിലാണ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നത്. മരുന്നു വിപണന രംഗത്തെ ചൂഷണങ്ങള്‍ക്ക് അറുതിവരുത്തി കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്ന നൂറുകണക്കിന് നീതി മെഡിക്കല്‍ സ്റ്റോറുകള്‍ സഹകരണവകുപ്പ് നടത്തുന്നുണ്ടെങ്കിലും യോഗ്യരായ ഫാര്‍മസിസ്റ്റുകളുടെ അഭാവം ഇതിന്റെ വ്യാപനത്തിന് തടസ്സമാകുന്നുണ്ട്. ഇതിനു പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസി. ഒരു ദശാബ്ദത്തിനുശേഷം ആദ്യമായാണ് ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സിലിന്റെ അംഗീകാരമുള്ള ഡി.ഫാം കോഴ്‌സ് കേരളത്തില്‍ തുടങ്ങുന്നത്. കേച്ചേരിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പി.സി.ചാക്കോ എം.പി.മുഖ്യ പ്രഭാഷണം നടത്തും. പി.എ.മാധവന്‍ എം.എല്‍.എ വിശിഷ്ടാതിഥി ആയിരിക്കും. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ., മുന്‍മന്ത്രി കെ.പി.വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് അഡ്വ.ജോയി തോമസ് ആമുഖ പ്രസംഗം നടത്തും. എം.ഡി. ഡോ.റിജി ജി.നായര്‍ സ്വാഗതം പറയും.













Discussion about this post