പത്തനംതിട്ട: കയര്‍ മേഖലയില്‍ ഉത്പന്ന വൈവിധ്യവത്കരണം നടപ്പാക്കുമെന്ന് സംസ്ഥാന മന്ത്രി അടൂര്‍ പ്രകാശ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഫോം മാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡിന്റെ ഓണം കയര്‍ ഉത്പന്ന വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത കയര്‍ മേഖലയ്ക്ക് ഉണര്‍വ് പകരുന്നതിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഉടന്‍ വിപണിയിലിറക്കും. കയര്‍ ഉത്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണിയില്‍ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തും. പരിസ്ഥിതിക്കു കോട്ടം തട്ടാത്ത പ്രകൃതിദത്ത നാര് ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് വിലക്കുറവില്‍ ലഭ്യമാക്കും. മൂന്നരലക്ഷത്തോളം വരുന്ന കയര്‍ തൊഴിലാളികള്‍ക്ക് ജോലി സ്ഥിരത ഉറപ്പാക്കുവാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹംപറഞ്ഞു.
അഡ്വ. കെ. ശിവദാസന്‍ നായര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന ഫോം മാറ്റിംഗ്സ് ഇന്ത്യ ചെയര്‍മാന്‍ സി. വേണുഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. പത്തംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. എ. സുരേഷ് കുമാര്‍ ഓണ സന്ദേശം നല്‍കി. ഫോം മാറ്റിംഗ്സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മുഞ്ഞിനാട്ട് രാമചന്ദ്രന്‍, ഡയറക്ടര്‍ കെ. വിശ്വംഭരന്‍, വാര്‍ഡ് കൗണ്‍സിലര്‍ സുഗന്ധ സുകുമാരന്‍, ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് അബു, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസമ്മ തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ ജില്ലകളിലായി ഫോം മാറ്റിംഗ്സ് ഇന്ത്യയുടെ 30 ഓണം ഫെയറുകള്‍ ഇന്നലെ ആരംഭിച്ചു. ഇതിലൂടെ രണ്ടു കോടിയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്നു. എല്ലാ ഉത്പന്നങ്ങള്‍ക്കും 10 ശതമാനം മുതല്‍ 30 ശതമാനം വരെ ഡിസ്കൗണ്ടും പ്രത്യേക സമ്മാനങ്ങളും വിപണന മേളയെ ആകര്‍ഷകമാക്കുന്നു. ഫോമില്‍ കയര്‍ സ്ളീഷ് മെത്തകള്‍, ഫോമില്‍ ഫെര്‍ട്ട് ജൈവവളം, കയര്‍ പിത്ത് ചപ്പല്‍, കയര്‍ ചവിട്ടികള്‍, കയര്‍ പരവതാനി, കയര്‍ ടൈല്‍ തുടങ്ങി വൈവിധ്യമാര്‍ന്നതും നൂതനവുമായ നൂറില്‍പ്പരം ഉത്പന്നങ്ങള്‍ ഓണം വിപണമേളയില്‍ ലഭിക്കും.













Discussion about this post