തൃശ്ശൂര്‍ : തൃശ്ശൂര്‍ – ഇടപ്പള്ളി പാതയിലെ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ട് ദേശീയപാതാ അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി.പത്ത് മുതല്‍ 25 രൂപവരെയാണ് വര്‍ദ്ധന. പുതുക്കിയ നിരക്കുകള്‍ സപ്തംബര്‍ ഒന്നിന് നിലവില്‍വരും.
കാറുകളുടെ ഇരുവശത്തേക്കുമുള്ള പുതുക്കിയ ടോള്‍ നിരക്ക് 95 രൂപയാണ് . ലഘു വാണിജ്യ വാഹനങ്ങള്‍ക്ക് ഇരുവശത്തേക്കും 165 രൂപയും ബസ്സുകളുടെയും ചരക്ക് വാഹനങ്ങളുടെയും പുതുക്കിയ നിരക്ക് 330 രൂപയാണ്. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും വന്‍കിട നിര്‍മ്മാണ വാഹനങ്ങള്‍ക്കും 530 രൂപയാണ് പുതുക്കിയ നിരക്ക്.













Discussion about this post