തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 10 വരെ നടക്കുന്ന ഗണേശോത്സവത്തോടനുബന്ധിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗണേശ വിഗ്രഹങ്ങളുടെ മിഴിതുറക്കല്‍ ചടങ്ങ് നടന്നു. തമ്പാനൂര്‍ മാഞ്ഞാലിക്കുളം റോഡിലെ വിഗ്രഹ നിര്‍മ്മാണ കേന്ദ്രത്തില്‍ നടന്ന ചടങ്ങ് കെ,മുരളീധരന്‍ എം.എല്‍ .എ ഉദ്ഘാടനം ചെയ്തു.
മിഴിതുറക്കല്‍ ചടങ്ങിന് മുമ്പായി നടന്ന പ്രത്യേകപൂജയ്ക്ക് പ്രമുഖ തന്ത്രി രമേശന്‍ നമ്പൂതിരി (പദ്മനാഭസ്വാമി ക്ഷേത്രം) മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി ചെയര്‍മാന്‍ സുബ്രഹ്മണ്യം കുമാര്‍, ട്രസ്റ്റ് മുഖ്യകാര്യദര്‍ശി എം.എസ്.ഭുവനചന്ദ്രന്‍, നഗരസഭാ പ്രതിപക്ഷനേതാവ് ജോണ്‍സണ്‍ ജോസഫ്, പദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ആഫീസര്‍ കേണല്‍ ഭുവനചന്ദ്രന്‍ തുടങ്ങിയവരും ആഘോഷക്കമ്മിറ്റി ഭാരവാഹികളും സന്നിഹിതരായിരുന്നു.













Discussion about this post