തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പതു ജില്ലകളില്‍ ബിരുദ കോഴ്സുകളിലെ സീറ്റുകളുടെ എണ്ണം കൂട്ടാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മലബാറിലെ ആറു ജില്ലകളിലും ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലുമാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുക. ഈ ജില്ലകളിലെ കോളജുകള്‍ രണ്ടാമത് ഒരു കോഴ്സിന് അപേക്ഷിക്കുകയും സര്‍വകലാശാല പിന്താങ്ങുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അത് അനുവദിക്കാനാണ് തീരുമാനം. ഇവിടങ്ങളില്‍ ബിരുദ സീറ്റുകളുടെ എണ്ണവും അപേക്ഷകരുടെ എണ്ണവും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എണ്‍പതോളം കോളജുകളാണ് ഇതിന് അര്‍ഹമാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിവര്‍ഷം 65 കോടി രൂപയുടെ അധികബാധ്യതയാണ് ഇതിലൂടെ സര്‍ക്കാരിന് ഉണ്ടാകുക. മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാല്‍ അണ്‍ എയ്ഡഡ് കോഴ്സുകള്‍ എയ്ഡഡ് ആക്കാന്‍ വേണ്ടി നല്‍കിയിരുന്ന അപേക്ഷകള്‍ തല്‍ക്കാലം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ഹോമിയോ ഡിസ്പെന്‍സറികളിലേക്ക് നാല് തസ്തികകള്‍ വീതം 200 തസ്തികകള്‍ക്ക് അനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.













Discussion about this post