കൊച്ചി: പൊതുഗതാഗത സൗകര്യം കൂടുതലായി ഉപയോഗിക്കുകയെന്ന ആശയത്തോടെ ജില്ല ഭരണകൂടവും വൈറ്റില മൊബിലിറ്റി ഹബും ബസ് ഓപ്പറേറ്റര്‍മാരുടെ സഹകരണത്തോടെ നടത്തുന്ന ബസ്ദിനാഘോഷം 29ന് വിവിധപരിപാടികളോടെ സംഘടിപ്പിക്കും. കൂടുതല്‍ യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിപ്പിച്ച് നിരത്തുകളിലെ സ്വകാര്യവാഹനങ്ങളുടെ പെരുപ്പം ഇല്ലാതാക്കുകയാണ് ലക്ഷ്യം. കൊച്ചി റിഫൈനറി ഭാരത് പെട്രോളിയം, ഫെഡറല്‍ ബാങ്ക്, സിറ്റി ഓണ്‍ വീല്സ്ച എന്നിവയുടെ സഹകരണത്തോടെയാണ് ബസ്ദിനാഘോഷമെന്ന് ഹബ് സ്‌പെഷല്‍ ഓഫീസര്‍ കെ.എന്‍.രാജി പറഞ്ഞു.
ഇതിന്റെ ഭാഗമായി സിറ്റിബസുകളില്‍ നഗരപരിധിക്കുള്ളില്‍ യാത്രചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പാസുകളും അനുവദിക്കും. നഗരകവാടങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് പാസുകള്‍ കൈപ്പറ്റാം. ഈ തുക ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് മൊബിലിറ്റി ഹബില്‍ നിന്ന് തിരിച്ചുനല്കും. 6000 ടിക്കറ്റാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്. ഇന്നലെ മുതല്‍ ഇത് വിവിധ പമ്പുകളില്‍ നിന്ന് വിതരണം ചെയ്തുതുടങ്ങി. തൃപ്പൂണിത്തുറ, കാക്കനാട്, ഫോര്‍ട്ടു കൊച്ചി, ഇടക്കൊച്ചി, തോപ്പുംപടി, ഹൈക്കോടതി എന്നിവടങ്ങളിലെ പമ്പുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഇതോടൊപ്പം പൊതുഗതാഗതം കൂടുതല്‍ സൗകര്യപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെ മൊബിലിറ്റി ഹബില്‍ നിന്നും പുറപ്പെടുന്ന ദീര്ഘപദൂര സ്വകാര്യബസുകളില്‍ സീറ്റ് റിസര്വ്ക ചെയ്യാനുള്ള സൗകര്യവും ബസുകളുടെ സമയക്രമം സംബന്ധിച്ച വിവരങ്ങളും മൊബിലിറ്റി ഹബിന്റെ വെബ്‌സൈറ്റ് വഴി പൊതുജനങ്ങള്‍ക്കു ലഭ്യമാക്കും.
കൊടുങ്ങല്ലൂര്‍, കോതമംഗലം, തലയോലപ്പറമ്പ് എന്നിവടങ്ങള്‍ക്കു ശേഷമുള്ള സ്റ്റേഷനുകളിലേക്ക് റിസര്‍വേഷന്‍ ആദ്യഘട്ടത്തില്‍ ലഭ്യമാക്കും. വൈറ്റില മൊബിലിറ്റി ഹബില്‍ രാവിലെ 9.30ന് ബെന്നി ബഹനാന്‍ എം.എല്‍.എ. ബസ്ദിനാഘോഷം ഉദ്ഘാടനം ചെയ്യും. മാനേജിങ് ഡയറക്ടര്‍ ഡോ.എം.ബീന അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്പരീത് വീല്സ്ന കാര്‍ഡ് പുറത്തിറക്കും. സിറ്റി പൊലീസ് ചീഫ് കെ.ജി. ജയിംസ് സീറ്റ് റിസര്വേ ഷന്‍ സംവിധാനം ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി ട്രാന്‌് കപോര്ട്ട് കമ്മിഷണര്‍ പി.എ.സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തും. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍, നടി കൃഷ്ണപ്രഭ, കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍, വി.എം.എച്ച്.എസ്. സ്‌പെഷല്‍ ഓഫീസര്‍ കെ.എന്‍.രാജി, പി.ബി.ഒ.എ. ജനറല്‍ സെക്രട്ടറി എം.ബി.സത്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.













Discussion about this post