ആലപ്പുഴ: എന്‍എസ്എസുമായി യാതൊരുതരത്തിലുമുള്ള ഭിന്നതയില്ലെന്നും ഭൂരിപക്ഷ ഐക്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എന്‍എസ്എസുമായുള്ള ഐക്യത്തില്‍ ഒരു കുറവും വന്നിട്ടില്ല. അത് ശക്തിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സുകുമാരന്‍ നായര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണെ്ടങ്കില്‍ അത് ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സുകുമാരന്‍ നായരുടെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













Discussion about this post