
കണ്ണൂര്‍: പാനൂരില്‍ കെ.പി.മോഹനന്‍ എംഎല്‍എയുടെ വീടിനു നേരെ ബോബേറ്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണു സംഭവം. ബോംബേറ് ഉണ്ടാകുമ്പോള്‍ എംഎല്‍എയും ജോലിക്കാരനും വീടിനുള്ളില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല. എന്നാല്‍ വീടിനു കേടുപാടുകള്‍ സംഭവിച്ചു. വീടിനു നേരെ കല്ലേറും ഉണ്ടായി. പെരിങ്ങളത്തു സോഷ്യലിസ്‌റ്റ് ജനത ഡമോക്രാറ്റിക് പാര്‍ട്ടിയുടെ അഞ്ച് ഓഫിസുകള്‍ക്കു നേരെയും കല്ലേറുണ്ടായി. സംഭവത്തില്‍ പ്രതിഷേധിച്ചു പെരിങ്ങളം മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post