മലപ്പുറം: ബസുകള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. സ്പീഡ് ഗവര്‍ണര്‍ ഇല്ലെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. സ്ഥിരമായി അപകടമുണ്ടാക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തും. മലപ്പുറം താനൂരില്‍ അപകടത്തിന് കാരണമായ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.
ഇതിനിടെ താനൂര്‍ വാഹനദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിനോട് നിര്‍ദേശിച്ചതായി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. താനൂരില്‍ ഓട്ടോയില്‍ ബസിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ ഉണ്ടായ അപകടത്തില്‍ എട്ടുപേരാണ് മരിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്.
കോഴിക്കോട് നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന ബസ്, താനൂരില്‍ നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ബസ് ഓട്ടോറിക്ഷയെ 100 മീറ്ററോളം ദൂരത്തില്‍ വലിച്ചുകൊണ്ടുപോയി. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയത്. രണ്ട് സ്വകാര്യ ബസുകളെയും ഒരു കെഎസ്ആര്‍ടിസി ബസിനെയും മറികടന്നാണ് ബസ് ഓട്ടോയില്‍ ഇടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസിന്റെ അമിത വേഗത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അപകട ദിവസം രാവിലെയും നാട്ടുകാര്‍ ബസ് ജീവനക്കാര്‍ക്ക് താക്കീത് നല്‍കിയിരുന്നു.













Discussion about this post