Friday, November 14, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഇക്കുറി ഓണം കൈ പൊള്ളും

by Punnyabhumi Desk
Sep 1, 2013, 02:52 pm IST
in കേരളം

സന്തോഷ് ആലുവ

vegitables onam marketകൊച്ചി: മഴക്കെടുതിമൂലം കൃഷിനാശം വിതച്ച ജില്ലയിലെ കര്‍ഷകരാണ് രൂക്ഷമായ വിലക്കയറ്റംമൂലം ഇക്കുറി പരമദാരിദ്ര്യത്തിന്റെ കുഴിയില്‍ വീഴാന്‍പോകുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റ്പോലെ കുതിച്ചുകയറുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്തേണ്ട സര്‍ക്കാര്‍ സാധനങ്ങള്‍ വേണ്ടത്ര സ്റ്റോക്ചെയ്യാതെ സ്വകാര്യവിപണിക്ക് വളമിട്ട് ജനങ്ങളെ വലയ്ക്കുകയാണ് സര്‍ക്കാര്‍സംവിധാനങ്ങളായ ത്രിവേണിയും മാവേലി സ്റ്റോറുകളും. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കോടികള്‍ മുടക്കി കേരളത്തിലുടനീളം ആയിരത്തോളം നന്മ സ്റ്റോറുകളാണ്സര്‍ക്കാര്‍ കൊണ്ടുവന്നതായി അവകാശപ്പെടുന്നത്. ഇവിടെയാകട്ടെ നിത്യോപയോഗ സാധനങ്ങള്‍ പലതുമില്ല.

സബ്സിഡിനിരക്കില്‍ നല്‍കേണ്ട അരി, പഞ്ചസാര, ഉലുവ, ജീരകം, പരിപ്പ്, പയര്‍ എന്നീ അത്യാവശ്യ സാധനങ്ങളൊന്നുമില്ല.    ഓണത്തിന് പ്രത്യേകം തുടങ്ങിയ സപ്ലൈകോ, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, മാവേലി സ്റ്റോര്‍ എന്നിവയുടെ മിക്ക ഔട്ട്ലെറ്റുകളിലും വില പൊതുവിപണിയെ അപേക്ഷിച്ച് വലിയ മാറ്റവുമില്ല 13 സാധനങ്ങള്‍ക്കു മാത്രമാണ് സബ്സിഡി. ഇവ വില്‍പ്പനക്കില്ലതാനും. കിലോയ്ക്ക് 40നു താഴെ വിലയുണ്ടായിരുന്ന ചമ്പാവരിക്ക് 45നു മുകളിലാണ്. വെള്ള അരിക്കും ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള സുരേഖ അരിക്കും33 രൂപയുമാണ്. ജയക്ക് 36ഉം പച്ചരിക്ക് 28ഉം രുപയാണ് കഴിഞ്ഞദിവസത്തെ വില. വിലക്കയറ്റം തുടര്‍ന്നാല്‍ അരിയുടെ വില ഓണത്തിന് 50 രൂപ കടന്നേക്കും. പഞ്ചസാര 36, വെളിച്ചെണ്ണ 80, വന്‍പയര്‍ 40, ചെറുപയര്‍ 76, സവാള 55, മല്ലി 100, പരിപ്പ് 80, വറ്റല്‍ മുളക് 132 എന്നിങ്ങനെയാണ് വില. സവാള വില കഴിഞ്ഞ 10 ദിവസംകൊണ്ട് 17 രൂപയും ചെറുപയറിന് ഒരാഴ്ചകൊണ്ട് 22 രൂപയുമാണ് കൂടിയത്. പച്ചക്കറി വിലയും അതി ഭീകരമാണ്. അമരയ്ക്ക-35, കത്തിരി- 25, വഴുതന-35, മുളക് ചെറുത്-50, മാങ്ങ-42, വെള്ളരി-30, തക്കാളി-30, മുരിങ്ങക്കായ-40, ഇഞ്ചി-170 എന്നിങ്ങനെയാണ് പച്ചക്കറിയുടെ ചില്ലറവില. സവാളയ്ക്കും പച്ചമുളകിനും കഴിഞ്ഞവര്‍ഷത്തെക്കാള്‍ അഞ്ചും ആറും ഇരട്ടിയാണ് വില. ഇഞ്ചിക്ക് മൂന്നിരട്ടിയും. കഴിഞ്ഞവര്‍ഷം 20 രൂപയുണ്ടായിരുന്ന പച്ചമുളകിന് വില 60 രൂപയിലെത്തി. 50 രൂപയായിരുന്നു കഴിഞ്ഞ ആഗസ്തില്‍ ഇഞ്ചിയുടെ വില. ഇപ്പോള്‍ 170 രൂപയാണ്. പഴം വില സര്‍വകാല റെക്കോഡിലെത്തി. നേന്ത്രക്കായ വില കിലോയ്ക്ക് 60 രൂപവരെയായി. ഞാലിപ്പൂവന്‍, പാളയന്‍തോടന്‍ ഇനങ്ങള്‍ക്ക് 50-60 രൂപയ്ക്കിടയിലാണ് വില.

നിത്യോപയോഗ സാധനങ്ങള്‍ക്കെന്നപോലെ വസ്ത്രവിപണിയിലും വില കുതിച്ചുയരുകയാണ്. ഒരു തോര്‍ത്തിന് മൂന്നുമാസം മുമ്പുവരെ 15 രൂപയായിരുന്നു. ഇപ്പോള്‍ 30 രൂപ ഓണമുണ്ണാന്‍ മാത്രമല്ല, ഓണക്കോടിയെടുക്കാനും കാണം വില്‍ക്കേണ്ടിവരുമെന്നതാണ് നിലവിലെ സ്ഥിതി. ചെറുകിട വസ്ത്രവ്യാപാരശാലകളാണ് വിലക്കയറ്റംമൂലം ബുദ്ധിമുട്ടുന്നത്.നേരത്തെ 50,000 രൂപയ്ക്കു കിട്ടിയിരുന്ന സാധനങ്ങള്‍ വാങ്ങാന്‍ ഇപ്പോള്‍ ഒരുലക്ഷം രൂപയിലധികമാകുമെന്ന് ചെറുകിട വസ്ത്രവ്യാപാരികള്‍ പറയുന്നു. ചില്ലറവില്‍പ്പന വിപണിയിലും ഇത് പ്രതിഫലിക്കും. ഷര്‍ട്ട്, സാരി, ചുരിദാര്‍ തുടങ്ങിയവയ്ക്ക് 20 മുതല്‍ 30 ശതമാനംവരെയാണ് വില വര്‍ധിച്ചത്. കോട്ടണ്‍വസ്ത്രങ്ങള്‍ക്കാണ് ഏറെയും വിലവര്‍ധന. 20 മുതല്‍ 25 ശതമാനംവരെയാണ് ഇവയ്ക്ക് വര്‍ധന. ഇറക്കുമതി ചെയ്യുന്ന സില്‍ക്കിന് 20 ശതമാനം വില വര്‍ധിച്ചു. ലിനന്‍ തുണിത്തരങ്ങള്‍ക്കും 15 മുതല്‍ 20 ശതമാനംവരെ വില കൂടി. ഇവ ഉപയോഗിച്ച് ഉണ്ടാക്കുന്ന വസ്ത്രങ്ങള്‍ക്ക് വില കുതിച്ചുയര്‍ന്നു. കോട്ടണ്‍ സാരികള്‍ക്ക് 30 ശതമാനംവരെയാണ് വില ഒറ്റയടിക്ക് കയറിയത്. ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍ക്ക് ഏതാനും മാസങ്ങളില്‍ ഘട്ടംഘട്ടമായി വില കൂടി. 300 രൂപയിലധികമാണ് ഇവയ്ക്ക് വര്‍ധിച്ചത്. ഇത് ഇനിയും കൂടുമെന്നാണ് സൂചന. സില്‍ക്ക് സാരി, ചുരിദാര്‍ മെറ്റീരിയല്‍ എന്നിവയ്ക്ക് വില കുതിക്കുകയാണ്. കൈത്തറിമേഖലയിലും വിലക്കയറ്റമുണ്ട്. പല സാധനങ്ങള്‍ക്കും 30 ശതമാനത്തോളമാണ് വില കയറിയത്. ഇപ്പോള്‍ ഉത്സവകാല വില്‍പ്പനയുടെ പ്രത്യേക വിലക്കിഴിവുകള്‍ നല്‍കുന്നുണ്ട്.

കൈത്തറി, കസവ് വസ്ത്രങ്ങള്‍ക്ക് 50 ശതമാനംവരെയാണ് ഹാന്‍ടെക്സ് നല്‍കുന്ന ഉത്സവകാല റിബേറ്റ്. സ്വകാര്യ വസ്ത്രവ്യാപാരശാലകള്‍ ഓണക്കാല “ഡിസ്കൗണ്ട്” എന്ന പേരില്‍ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വില ഉയര്‍ന്ന സാഹചര്യത്തില്‍ ഇതുകൊണ്ട് പ്രയോജനം ഉണ്ടാവില്ലെന്നതാണ് അവസ്ഥ . അവശ്യസാധനങ്ങള്‍ക്കും പച്ചക്കറിക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ വിലവര്‍ധനയ്ക്കു കാരണം ഇന്ധനവിലയിലുണ്ടാകുന്ന വര്‍ധനവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്വകാര്യ കച്ചവടലോബിയെ സഹായിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍നിന്നു വിട്ടുനില്‍ക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്. വിലക്കയറ്റം മുന്നില്‍ക്കണ്ട് കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടക്കുന്നതായും ആരോപണമുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് പലവ്യഞ്ജനം, പച്ചക്കറി, അരി എന്നിവയുടെ വില ഇനിയും കുതിച്ചുകയറാനാണ് സാധ്യത. ഓണവിപണിയില്‍ നല്ല വ്യാപാരം നടക്കുന്ന ഗൃഹോപകരണ മേഖലയിലും വിലക്കയറ്റം കാര്യമായി ബാധിച്ചു. സാധനങ്ങളുടെ ഇറക്കുമതിയില്‍ ഗണ്യമായ കുറവാണ് ഇത്തവണ ഉണ്ടായത്. എന്നാല്‍, വസ്ത്രവ്യാപാരത്തെ വിലക്കയറ്റം കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies