കരുമാല്ലൂര്‍: ജില്ലാ കളക്ടറുടെ നിരോധന ഉത്തരവ് മറികടന്ന് പള്ളിപ്പറമ്പില്‍ കബറടക്കം നടത്തിയതില്‍ പ്രതിഷേധിച്ച് കരുമാല്ലൂരില്‍ പൗരസമിതി റോഡ് ഉപരോധിച്ചു. ഞായറാഴ്ച വൈകിട്ട് 6മണിക്ക് ആരംഭിച്ച ഉപരോധത്തെത്തുടര്‍ന്ന് നാലരമണിക്കൂറിനുശേഷം ചര്‍ച്ചയ്‌ക്കെത്തിയ ജില്ലാ കളക്ടറെ സമരക്കാര്‍ തടഞ്ഞു. തുടര്‍ന്ന്, പോലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ സ്ത്രീകളക്കം ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇതുമൂലം ആലുവയില്‍ നിന്ന് പറവൂരിലേക്കുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു.
കരുമാല്ലൂര്‍ തട്ടാംപടി പുതുക്കാട് നൂറുല്‍ ഈമാന്‍ ജുമാ മസ്ജിദിലാണ് നാട്ടുകാരുടെ എതിര്‍പ്പ്മറികടന്ന് കബറടക്കം നടത്തിയത്. നാലുവര്‍ഷം മുമ്പ് ഇവിടെ കബര്‍സ്ഥാന്‍ അനുവദിക്കാന്‍ നീക്കം നടന്നപ്പോള്‍ പാരിസ്ഥിതിക പ്രശ്‌നം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ എതിര്‍ത്തിരുന്നു. ജനവാസ കേന്ദ്രത്തോടുചേര്‍ന്ന് കബറടക്കം നടത്തിയാല്‍ കുടിവെള്ളം മലിനമാകുന്നതുള്‍പ്പടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതാണ് നാട്ടുകാരുടെ വാദം. അന്ന് ജില്ലാകളക്ടര്‍ കബറടക്കം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇത് നിലനില്‍ക്കെ ഞായറാഴ്ച രാവിലെയാണ് പള്ളിപ്പറമ്പില്‍ കബറടക്കം നടത്തിയത്. പോലീസില്‍ വിവരം അറിയിച്ച നാട്ടുകാര്‍ മൃതദേഹം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടങ്ങി. തുടര്‍ന്ന് സബ് കളക്ടര്‍ സ്വാഗത് ഭണ്ഡാരി, റൂറല്‍ എസ്. പി. സതീഷ് ബിനോ എന്നിവരുടെ നേതൃത്വത്തില്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് സംഭവസ്ഥലത്തുനിന്ന്പിരിഞ്ഞുപോയെ













Discussion about this post