Thursday, July 3, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സ്വകാര്യ ബസ് സമരം: സര്‍ക്കാര്‍ വിട്ടുവീഴ്ച അരുത്

by Punnyabhumi Desk
Sep 9, 2013, 04:46 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

Private Bus-1 Edസ്വകാര്യബസ്സുകളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കാന്‍ ഗതാഗതവകുപ്പ് പരിശോധന കര്‍ക്കശമാക്കിയതോടെ അതിനെ നേരിടാനെന്നവണ്ണം സ്വകാര്യ ബസ് ഉടമകള്‍ മിന്നല്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറത്ത് പെരുന്തല്‍മണ്ണക്കടുത്ത് ഇക്കഴിഞ്ഞ ആറിന് മത്സരയോട്ടത്തിനിടെ ടയര്‍പൊട്ടി ബസ്സ് മരത്തിലിടിച്ച് ഏഴ് വിദ്യാര്‍ത്ഥികളടക്കം പതിനാലുപേരാണ് മരിച്ചത്. ഈ സംഭവമാണ് സ്വകാര്യ ബസ്സുകളെ നിയന്ത്രിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ പ്രേരകമായത്.

ഏതു വകുപ്പ് കൈകാര്യം ചെയ്താലും അവിടെ ശക്തമായ നടപടിയിലൂടെ കാര്യങ്ങള്‍ ക്രമപ്പെടുത്തുന്ന ഋഷിരാജ്‌സിംഗാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. ചുമതലയേറ്റപ്പോള്‍ മുതല്‍ ഗതാഗതവകുപ്പിലെ അഴിമതി തടഞ്ഞുകൊണ്ട് നടപടിക്രമങ്ങള്‍ ക്രമപ്പെടുത്താന്‍ അദ്ദേഹം ശ്രമമാരംഭിച്ചിരുന്നു. ഗതാഗതവകുപ്പ് കൈകാര്യം ചെയ്യുന്ന ആര്യാടന്‍ മുഹമ്മദും അദ്ദേഹത്തിനു പിന്‍തുണയുമായി രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ സ്വകാര്യബസ്സുകളുടെ സമരമെന്ന ഓലപ്പാമ്പ്കണ്ട് സര്‍ക്കാര്‍ പിന്നോട്ടുപോയാല്‍ ഇനി ഒരിക്കലും ഇവരെ മറ്റാര്‍ക്കും തളയ്ക്കാനാകില്ല.

ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ട വിഷയമാണ് സ്വകാര്യ ബസ്സുകളെ സംബന്ധിച്ചുള്ളത്. മലപ്പുറം അപകടത്തിനുശേഷം വാഹന പരിശോധന വ്യാപകമാക്കിയപ്പോള്‍ പത്ത് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഉള്‍പ്പടെ 441 ബസ്സുകള്‍ റോഡിലിറക്കാന്‍ യോഗ്യമല്ലെന്ന് കണ്ടെത്തി. ഇവയുടെ ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തു. വേഗപ്പൂട്ടിനെ സംബന്ധിച്ച പരിശോധനയില്‍ അവയുടെ ആക്‌സിലറേറ്ററുമായുള്ള കേബിള്‍ കണക്ഷന്‍ വിച്ഛേദിച്ചതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്.

ബസ്സുകളില്‍ വേഗപ്പൂട്ട് വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ബസ്സുടമകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറും വകുപ്പുമന്ത്രിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ ബസ്സുകളുടെ ഓട്ടസമയവും കൂട്ടി നല്‍കി. സമയം ഇനിയും വേണമെങ്കില്‍ വര്‍ദ്ധിപ്പിക്കാമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. മാത്രമല്ല ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ക്ക് ഒക്ടോബര്‍ 31നുശേഷം പെര്‍മിറ്റ് പുതുക്കി നല്‍കണ്ട എന്നും തീരുമാനിച്ചിട്ടുണ്ട്. തൃശ്ശൂര്‍  – ഗുരുവായൂര്‍, തൃശ്ശൂര്‍ – കോഴിക്കോട്, വടകര – കോഴിക്കോട്, കോട്ടയം – എറണാകുളം തുടങ്ങിയമേഖലകളില്‍ ഓടുന്ന സ്വകാര്യ ബസ്സുകളില്‍, പ്രത്യേകിച്ച് ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങളില്‍ ജീവന്‍ പണയം വച്ച് മാത്രമേ യാത്രചെയ്യാന്‍ കഴിയൂ. ഇത്തരം വാഹനങ്ങളില്‍ ആദ്യമായി കയറുന്നവര്‍ ഈശ്വരനോടു ജീവനു കേണപേക്ഷിച്ചുകൊണ്ടാണ് യാത്രചെയ്യുക.

കേരളത്തില്‍ ഓടുന്ന സ്വകാര്യ ബസ്സുകളില്‍ നല്ലൊരു ശതമാനത്തിലും റോഡിലിറങ്ങാന്‍വേണ്ട ഫിറ്റ്‌നസ് ഇല്ലെന്നതാണ വാസ്തവം. എന്നാല്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിക്കൊണ്ടാണ് ഇവ ഓടുന്നത്. അപകടങ്ങള്‍ക്ക് മിക്കപ്പോഴും കാരണം വാഹനങ്ങളുടെ ഫിറ്റ്‌നസ് ഇല്ലായ്മകൂടിയാണ്. ഇതൊക്കെ കണക്കിലെടുത്താണ് ശക്തമായ നടപടികളുമായി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ വാഹനവകുപ്പ് മുന്നോട്ടുപോകുന്നത്.

വേഗപ്പൂട്ടുകള്‍ കേടായാല്‍ നന്നാക്കാന്‍ രണ്ടു കമ്പനികള്‍മാത്രമേ ഉള്ളൂ എന്നാണ് ഇപ്പോള്‍ സ്വകാര്യബസ്സുടമകള്‍ പറയുന്നത്. 2005-ല്‍ ഇതു ഘടിപ്പിക്കാന്‍ നിയമം കൊണ്ടുവന്നപ്പോള്‍ പതിനഞ്ചുകമ്പനികളില്‍നിന്ന് വേഗപ്പൂട്ട് വാങ്ങിയിരുന്നു. മറ്റു പതിമൂന്ന് കമ്പനികളില്‍നിന്ന് വാങ്ങിയ വേഗപ്പൂട്ടുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യം ന്യായമാണ്. എന്നാല്‍ ഇത് ഉന്നയിക്കാന്‍പറ്റിയ സമയം ഇതല്ല. ഇത്രയും കാലം ഈ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാമായിരുന്നു. എന്നാല്‍ കേടായതിന്റെ പേരില്‍ വേഗപ്പൂട്ടില്ലാതെ മരണപ്പാച്ചില്‍ നടത്താനാണ് സ്വകാര്യ ബസ്സുടമകള്‍ ശ്രമിച്ചത്. ഇതിന് തടയിടാന്‍ ശ്രമം നടക്കുമ്പോള്‍ വേഗപ്പൂട്ടിന്റെ അറ്റകുറ്റപ്പണികളുടെ പേരില്‍ പരാതി പറയുന്നത് ഔചിത്യമല്ല.

ജനങ്ങളുടെ ജീവന് ഭീഷണിയായി  ഓടിക്കാന്‍ ഒരു സാഹചര്യത്തിലും സ്വകാര്യ ബസ്സുകളെ അനുവദിച്ചുകൂട. അടിക്കടി ഉണ്ടാകുന്ന അപകടങ്ങളെ നിയന്ത്രിക്കുന്നതിന് ഇതിനുമുമ്പ് തൊലിപ്പുറത്തുള്ള ചില ചികിത്സകളാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ ഈ മേഖലയില്‍ അടിയിന്തര ശസ്ത്രക്രിയതന്നെ വേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമത്തില്‍നിന്നും സര്‍ക്കാരും ഗതാഗതവകുപ്പും പിന്നോട്ടുപോകരുത്. സ്വകാര്യ ബസ്സുടമകള്‍ ഇക്കാര്യത്തില്‍ പുനഃശ്ചിന്തനത്തിന് തയ്യാറായി സഹകരണാത്മകമായ നിലപാട് സ്വീകരിക്കുകയാണ് അവര്‍ക്കും നാടിനും നല്ലത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies