മലപ്പുറം: ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ പ്രസ്ഥാനമായ ശ്രീരാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രസ്റ്റിയായിരുന്ന മഞ്ചേരി പാലേമാട് വേണു നിവാസില്‍ കെ.ആര്‍. ഭാസ്‌കരന്‍ പിള്ള(87) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലായിരുന്നു. പാലേമാട് വിവേകാനന്ദ പഠനകേന്ദ്രത്തിന്റെ ശില്പി, ഭാരതകേസരി കള്‍ച്ചറല്‍ ട്രസ്റ്റിന്റെ രക്ഷാധികാരി, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡംഗം, മഞ്ചേരി താലൂക്ക് യൂണിയന്‍ പ്രസിഡന്റ്, എന്‍.എസ്.സംരക്ഷണ സമിതി ട്രഷറര്‍, സമസ്ത നായര്‍ സമാജം പ്രസിഡന്റ്, ഗ്ലോബല്‍ എന്‍.എസ്.എസ് രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സനാതന ധര്‍മ്മത്തെ മുറുകെപിടിച്ചുകൊണ്ട് ജീവിതം നയിച്ചിരുന്ന അദ്ദേഹം മികച്ച ഒരു ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു. കെ.ആര്‍.ഇലങ്കത്ത് സ്മാരക ട്രസ്റ്റ് കര്‍മ്മശേഷി പുരസ്‌കാരം, ഇന്‍ഡോ അറബിക് എക്‌സലന്‍സ് പുരസ്‌കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നൂറിലധികം നിര്‍ദ്ധനകുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കി. ആത്മവിദ്യാലയം അദ്ദേഹത്തിന്റെ ജീവിതകഥയാണ്. ഭാര്യ: സുമതിക്കുട്ടി അമ്മ, മക്കള്‍: അനില്‍.ബി.കുമാര്‍, പരേതനായ അഡ്വ. സനില്‍.ബി.കുമാര്‍. സംസ്‌കാരം ബുധനാഴ്ച 10-ന് പാലേമാട് വിവേകാനന്ദ പഠനകേന്ദ്രം സമുച്ചയത്തില്‍ നടക്കും.
വിദ്യാഭ്യാസ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഒരുപോലെ സജീവ സാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ മികച്ച സംഘാടകനെയാണ് സമാജത്തിന് നഷ്ടമായതെന്ന് ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രദ്ധാഞ്ജലി സന്ദേശത്തില്‍ പറഞ്ഞു.
Discussion about this post