തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന നാല് ഫിഷറീസ് സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിനായി നബാര്‍ഡ് രണ്ട് കോടി രൂപ അനുവദിച്ചതായി ഫിഷറീസ് – തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ നിന്നാണ് തുക വായ്പയായി അനുവദിച്ചത്.
സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയില്‍ ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം, കാസര്‍ഗോഡ് എന്നീ നാല് ജില്ലകളിലായി ഓരോ ഫിഷറീസ് സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപ വീതം വകയിരുത്തിയിട്ടുണ്ട്. നബാര്‍ഡില്‍ സമര്‍പ്പിച്ച 200 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് 60 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചത്. ഇതില്‍ രണ്ട് കോടി രൂപ നാല് ഫിഷറീസ് സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിനാണ്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ അഞ്ച് ജില്ലകളിലാണ് നിലവില്‍ ഫിഷറീസ് സ്റ്റേഷനുകള്‍ ഉള്ളത്. കര്‍ണ്ണാടക, മംഗലപുരം ഭാഗത്തുള്ള മത്സ്യത്തൊഴിലാളികള്‍ കാസര്‍ഗോഡ് ജില്ലയുടെ തീരക്കടലില്‍ അനധികൃത മത്സ്യബന്ധനമാര്‍ഗ്ഗമായ ബോട്ട് ട്രോളിംഗ്, പേഴ്‌സീനിംഗ് എന്നിവമൂലം മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷാവസ്ഥയ്ക്ക് കാസര്‍ഗോഡ് ജില്ലയില്‍ ഫിഷറീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതുവഴി ശാശ്വത പരിഹാരമാകും. കടല്‍ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുന്നതോടൊപ്പം മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്തുവാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ 222 തീരദേശ മത്സ്യഗ്രാമങ്ങളുടേയും, 123 ഉള്‍നാടന്‍ മത്സ്യഗ്രാമങ്ങളുടേയും സമഗ്രമായ വികസനത്തിന് 3000 കോടി രുപയുടെ പദ്ധതി തീരദേശ വികസന കോര്‍പ്പറേഷന്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരുന്നു. ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിനായി, 150 കോടി രൂപയുടെ ഭവനവായ്പ ഹഡ്‌കൊയില്‍ നിന്ന് കോര്‍പ്പറേഷന്‍ വായ്പ എടുക്കും. ഇതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചു കഴിഞ്ഞു. കൂടാതെ കുടിവെള്ള വിതരണം, ഫിഷ് ലാന്റിംഗ് സെന്ററുകള്‍, തീരദേശ റോഡുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി കെട്ടിടങ്ങള്‍ മുതലായവയുടെ നിര്‍മ്മാണം എന്നിവയാണ് മറ്റു പദ്ധതികളെന്നും മന്ത്രി കെ. ബാബു അറിയിച്ചു.













Discussion about this post