തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ടുളള റോഡ് ഷോ കേളികൊട്ടിന് തുടക്കമായി. കനകക്കുന്ന് കൊട്ടാരത്തിന് മുന്നില്‍ നിന്നാരംഭിച്ച റോഡ് ഷോ ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
13 ന് നടക്കുന്ന ഓണാഘോഷ വിളംബര ഘോഷയാത്രയ്ക്ക് മുന്‍പുളള അഞ്ച് ദിവസം തലസ്ഥാന ജില്ലയുടെ വിവിധ മേഖലകളില്‍ റോഡ്‌ഷോ പ്രയാണം നടത്തും. കുടിലിന്റെ മാതൃകയില്‍ അലങ്കരിച്ച വാഹനത്തില്‍ നാടന്‍ കലാരൂപമായ തെയ്യവും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാടന്‍ പാട്ടും അരങ്ങേറും. ടൂറിസം ഫിനാന്‍സ് ഓഫീസര്‍ ബാബു രാജേന്ദ്രന്‍ മന്ത്രിക്ക് പതാക കൈമാറി. ടൂറിസം ജോയിന്റ് ഡയറക്ടര്‍ എസ്. മോഹനന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സക്കറിയ ഡി. അയ്യനേത്ത്, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ സേതുലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post