തിരുവനന്തപുരം: ജൂണ്‍ 10-ന് പൂജപ്പുര സെന്‍ട്രല്‍ð ജയിലില്‍ നിന്ന് തടവുചാടിയ റിപ്പര്‍ ജയാനന്ദനെ തൃശൂര്‍ പുതുക്കാട് നെല്ലായിയില്‍ പിടികൂടിയ നാല് പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ടെലിഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. റിപ്പര്‍ ജയാനന്ദന്‍ റോഡു മുറിച്ചു കടക്കവെ പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സിജിത് എന്ന പോലീസുകാരനാണ് ആളെ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ. രവി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബൈജു, രാധാകൃഷ്ണന്‍ എന്നിവരുടെ സഹായത്തോടെ ജയാനന്ദനെ കീഴ്‌പ്പെടുത്തുകയായിരുന്നു. അര്‍പ്പണമനോഭാവത്തോടെയുള്ള അവസരോചിതമായ പ്രവൃത്തിയിലൂടെ പോലീസ് വകുപ്പിന്റെ യശസ്സ് ഉയര്‍ത്തിയ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ക്യാഷ് അവാര്‍ഡും, അര്‍ഹിക്കുന്ന മറ്റ് അംഗീകാരവും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.













Discussion about this post