തിരുവനന്തപുരം: നിയമനിര്‍മ്മാണ സഭയുടെ ശതോത്തര രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെപ്തംബര്‍ 11 ന് രാവിലെ 9 മണിക്ക് നിയമസഭയുടെ പ്രത്യേക യോഗത്തെ ഉപരാഷ്ട്രപതി ഡോ. ഹമിദ് അന്‍സാരി അഭിസംബോധന ചെയ്യും.
ഗവര്‍ണര്‍ നിഖില്‍ കുമാര്‍, മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍, ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ എന്നിവര്‍ പ്രസംഗിക്കും. നിയമസഭാ ഹാളിലെ യോഗത്തിനു ശേഷം, ഉപരാഷ്ട്രപതി നിയമസഭയിലെ മെമ്പേഴ്‌സ് ലോഞ്ചിലെത്തി സാമാജികരുമായി സംവദിക്കും. സാമാജികരുമായി ഗ്രൂപ്പ് ഫോട്ടോയും എടുക്കും. തുടര്‍ന്ന്, നിയമസഭാ വളപ്പില്‍ ഉപരാഷ്ട്രപതി ശിംശിപാ വൃക്ഷത്തിന്റെ തൈ നടും. ഉപരാഷ്ട്രപതി 10.50 ന് നിയമസഭയില്‍ നിന്നും തിരികെ പോകും.













Discussion about this post