തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു തടവുചാടിയ റിപ്പര്‍ ജയാനന്ദനെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. പോലീസ് ആസ്ഥാനത്ത് ഓണാഘോഷത്തിന്റെ ഭാഗമായി ചേര്‍ന്ന ചടങ്ങില്‍ തൃശൂര്‍ പുതുക്കാട് പോലീസ് സ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.കെ. രവി, സീനിയര്‍ സിപിഒ കെ.എസ്. രാധാകൃഷ്ണന്‍, സിപിഒമാരായ കെ.ജി. ബൈജു, ഇ.എസ്. സിജിത് എന്നിവര്‍ മുഖ്യമന്ത്രിയില്‍നിന്നു സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും ഏറ്റുവാങ്ങി.
ഇക്കഴിഞ്ഞ ഒമ്പതിനാണു നെല്ലായിയില്‍നിന്ന് ഇവര്‍ ജയാനന്ദനെ കണ്ടെത്തി അറസ്റ് ചെയ്തത്. പട്രോളിംഗിനിടെ സംശയം തോന്നി സംഘം ചോദ്യം ചെയ്തപ്പോളാണ് പിടിയിലായത്. സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍, ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി പി.വിജയാനന്ദ്, എഎഐജി ജി.സോമശേഖര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.













Discussion about this post