ശാസ്താംകോട്ട: പതിവുപോലെ ശ്രീധര്‍മ്മശാസ്താക്ഷേത്ര പരിസരത്തുള്ള വാനരന്‍മാര്‍ക്ക് ഉത്രാടസദ്യ നല്‍കി.ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ തൂശനിലയിട്ടു വിളമ്പിയസദ്യ ഉണ്ണാനെത്താന്‍ ആള്‍ക്കൂട്ടത്തില്‍ അല്പം പരിഭ്രമിച്ച വാനരക്കൂട്ടം നേതാവെത്തി രുചിച്ചതോടെ തിക്കിത്തിരക്കി ഓടിയെത്തുകയായിരുന്നു. തമ്മിലടിച്ചും കൈയ്യിട്ടുവാരിയും ഉത്രാടസദ്യയുണ്ണുന്ന വാനരക്കൂട്ടത്തെക്കാണാന്‍ രാവിലെ തന്നെ നല്ലജനക്കൂട്ടമെത്തിയിരുന്നു.അടപ്രഥമനും പഴവുംതുടങ്ങി ഇഞ്ചിക്കറി,അവിയല്‍, തോരന്‍, പച്ചടി, കിച്ചടി, നാരങ്ങാ അച്ചാര്‍, മാങ്ങാഅച്ചാര്‍, ഉപ്പേരി, ശര്‍ക്കരവരട്ടി തുടങ്ങിയെല്ലാവിഭവങ്ങളും വാനരക്കൂട്ടത്തിനായ് ഒരുക്കിക്കൊണ്ടുവന്നിരുന്നു. രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങള്‍ പഴവും,കപ്പലണ്ടിയും മറ്റും നല്‍കി. മൂപ്പന്‍മാരില്‍ പലരും ഇന്നില്ലെങ്കിലും പ്രായത്തില്‍ മൂത്ത ചെമ്പനാണ് ആദ്യം രുചിച്ചത് ഇതോടെ മറ്റുള്ളവരും ഇലയ്ക്കുമുന്നിലെത്തി. അങ്ങിനെ സഹജീവികളുടെ വിശപ്പിനു സദ്യയൊരുക്കിക്കൊണ്ട് ഇക്കൊല്ലവും ഓണമെത്തി.













Discussion about this post