തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധി പരിഹരിക്കുന്നതിനായി കെഎസ്ആര്‍ടിസിയുടെ പമ്പുകള്‍ സപ്ലൈകോയ്ക്ക് വാടകയ്ക്ക് നല്‍കി സര്‍ക്കാര്‍ ഡീസല്‍ വാങ്ങി പരിഹരിക്കാന്‍ നീക്കം. ഈ നിര്‍ദ്ദേശം എണ്ണക്കമ്പനി പ്രതിനിധികള്‍ അംഗീകരിച്ചതായി യോഗത്തിനു ശേഷം മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇതിനായി എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും സിവില്‍ സപ്ലൈസിന് ലൈസന്‍സും ആവശ്യമാണ്.
കെഎസ്ആര്‍ടിസിയുടെ 67 പമ്പുകളാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് വാടകക്ക് നല്‍കുക. ഇതിനാവശ്യമായ ലൈസന്‍സ് സിവില്‍ സപ്ലൈസ് എടുക്കണം. ഇതിനു ശേഷം ഈ പമ്പുകളില്‍ നിന്നും റീട്ടെയില്‍ പ്രൈസിന് കെഎസ്ആര്‍ടിസി ഡീസല്‍ അടിക്കും. ഇതിനാവശ്യമായി ലൈസന്‍സ് ലഭിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ 20ന് ചേരുന്ന മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നും ആര്യാടന്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ ഇതിനാവശ്യമായ പിന്തുണ നല്‍കുന്നതോടൊപ്പം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള കാര്യങ്ങള്‍ക്കായി ശ്രമിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം രണ്ടായിരത്തിലധികം സര്‍വ്വീസുകള്‍ റദ്ദാക്കിയെന്ന വാര്‍ത്ത മന്ത്രി നിഷേധിച്ചു.













Discussion about this post