കോഴിക്കോട്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചത് മുസ്ലീംലീഗിനെ വിറളിപിടിപ്പിക്കുന്നു. ഇതിന്റെ തെളിവാണ് പൊന്നാനി ലോകസഭാ മണ്ഡലം മുസ്ലീംലീഗ് കണ്‍വെന്‍ഷനില്‍ മുഴങ്ങിക്കേട്ടത്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ലീഗ് അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദും, ദേശീയ ട്രഷററും മന്ത്രിയുമായ മുഖ്യ പ്രഭാഷകന്‍ കുഞ്ഞാലിക്കുട്ടിയും മോഡിക്കും സംഘപരിവാറിനുമെതിരെ ആഞ്ഞടിച്ചുകൊണ്ട് മതേതരത്വത്തിന്റെ വക്താക്കളാകാന്‍ ശ്രമിക്കുകയായിരുന്നു.
മുസ്ലീംലീഗ് മതേതരത്വത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന ഇ. അഹമ്മദിന്റെ പ്രസ്താവനയെ പരിഹാസത്തോടെ മാത്രമേ കാണാന്‍ കഴിയു. കേരളം ഭരിക്കുന്ന വലതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ലീഗ് എല്ലാക്കാലത്തും നിലകൊണ്ടത് ഒരു വിഭാഗത്തിനു വേണ്ടി മാത്രമായിരുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ തെരഞ്ഞെടുപ്പും വിദ്യാഭ്യാസ മേഖലയിലെ തീരുമാനങ്ങളിലുമെല്ലാം ഇത് വ്യക്തമാണ്. ഉദ്ഘാടന ചടങ്ങുകളില്‍ വിളക്ക് കൊളുത്തുന്നതുപോലും ‘ഹറാമാ’യി കാണുന്ന ലീഗ് മന്ത്രിമാര്‍ക്ക് എങ്ങനെയാണ് മതേതരത്വത്തെക്കുറിച്ച് വാചാലമാകാന്‍ കഴിയുക എന്ന ചോദ്യം ജനങ്ങള്‍ എപ്പോഴും ഉന്നയിക്കുന്നതാണ്.
വിഭാഗീയതയുടെ അടയാളമായ മോഡിയെ ഭീതിയോടെയാണ് രാജ്യം കാണുന്നതെന്ന കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ സങ്കുചിതമായ ചിന്താഗതിയുടെ പ്രതിഫലനമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ദേശീയതയുടെയും ദേശ സുരക്ഷയുടെയും അടയാളമായ മോഡിയെ ഭീതിയോടെ കാണുന്ന ലീഗിന്റെ മനശ്ശാസ്ത്രം ആ പാര്‍ട്ടി ഇന്ത്യാ വിഭജനകാലത്തുനിന്നും ഒരിഞ്ചുപോലും മാറിയിട്ടില്ല എന്നതിനു തെളിവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.













Discussion about this post