ആലപ്പുഴ: മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ടെണ്ടര്‍ ല്‍കിയെന്നും ഒരാഴ്ചയ്ക്കകം നിര്‍മാണം ആരംഭിക്കുമെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍. ആലപ്പുഴ മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായ നഗര ടൂറിസം വികസപദ്ധതി ആലപ്പുഴ ബീച്ചില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനപ്രവര്‍ത്തനങ്ങളില്‍ അവകാശവാദങ്ങള്‍ വച്ചുപുലര്‍ത്തില്ല. നാടിന്റെ വികസത്തിനാണു പരിശ്രമിക്കുന്നത്. അതു ജനങ്ങള്‍ വിലയിരുത്തും. ആലപ്പുഴ കനാല്‍ നവീകരണത്തിനായി മാത്രം 22 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 14 കോടി രൂപ ചെലവില്‍ ഏഴു ഹൗസ്ബോട്ട് ടെര്‍മിനലുകള്‍ സ്ഥാപിക്കും. വട്ടക്കായലില്‍ 12 കോടി ചെലവില്‍ രാത്രി വിശ്രമകേന്ദ്രം നിര്‍മിക്കും. ആലപ്പുഴയെ ഇന്ത്യയിലെ മികച്ച ബീച്ചാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ടൂറിസം മന്ത്രി ഡോ. കെ. ചിരഞ്ജീവി നിര്‍വഹിച്ചു. ടൂറിസം-പിന്നാക്കക്ഷേമ മന്ത്രി എ.പി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍, കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി ആനന്ദ് കുമാര്‍, കയര്‍ബോര്‍ഡ് ചെയര്‍മാന്‍ ജി. ബാലചന്ദ്രന്‍, ടൂറിസം സെക്രട്ടറി സുമന്‍ ബില്ല, ടൂറിസം ഡയറക്ടര്‍ എസ്. ഹരികിഷോര്‍, മുന്‍ എം.എല്‍.എ. എ.എ. ഷുക്കൂര്‍, ഗരസഭാംഗം അഡ്വ. റീഗോ രാജു, കായംകുളം നഗരസഭാധ്യക്ഷ അമ്പിളി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു













Discussion about this post