തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ ഡീസലിന്റെ സ്‌റ്റോക്ക് തീരാറായ സാഹചര്യത്തിലും ബദല്‍ സംവിധാനമായിട്ടില്ല. പ്രധാനമായും കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന മലയോര പ്രദേശമായ ഇടുക്കി, വയനാട് ജില്ലകളിലേക്കുള്ള സര്‍വീസുകള്‍ ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് നിര്‍ത്തേണ്ടി വരും. ഇന്നത്തെ അവധികൂടി കഴിഞ്ഞ് നാളെ മാത്രമേ എല്ലാ ഡിപ്പോകളിലും ഡീസല്‍ എത്തുകയുള്ളു. ഡീസലിന്റെ ക്ഷാമംമൂലം 2500 ലധികം ബസുകള്‍ റദ്ദാക്കേണ്ടിവരുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍. ഇന്നും നാളെയും കെ.എസ്.ആര്‍.ടി.സി റെക്കോര്‍ഡ് കളക്്ഷനാണ് പ്രതീക്ഷിക്കുന്നത്.
ഡീസല്‍ ക്ഷാമം രൂക്ഷമാവുന്നതിനെ തുടര്‍ന്ന് ബസുകള്‍ റദ്ദാക്കേണ്ട അവസ്ഥ വരികയും ചെയ്താല്‍ ലോക്കല്‍ ബസുകളെയും അന്തര്‍സംസ്ഥാന ബസുകളെയും പ്രശ്‌നം ബാധിക്കും. കഴിഞ്ഞ അഞ്ച് ദിവസമായി അധിക വില നല്‍കിയാണ് കെ.എസ്.ആര്‍.ടി.സി ഡീസല്‍ നിറയ്ക്കുന്നത്. ആറ് കോടിയിലധികം രൂപയാണ് ഇത്തരത്തില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് ചെലവായത്. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് കോടി ലഭിച്ചാലും അതിന്റെ ഗുണം കെ.എസ്.ആര്‍.ടി.സിയ്ക്ക് ഉണ്ടാകില്ല. സ്വകാര്യ പമ്പുകളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു.













Discussion about this post