തിരുവനന്തപുരം: കൊച്ചിയുടെ ഗതാഗത സൗകര്യങ്ങള്‍ വിപുലമാക്കി പുരോഗതിക്ക് ആക്കം കൂട്ടുന്നതിനായി ആവിഷ്‌കരിച്ച മൊബിലിറ്റി ഹബ്ബിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് ആറ് കോടി ഉടന്‍ അനുവദിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റില്‍ കൂടി അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം.
രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി പുതുക്കിയ ഭരണാനുമതി നല്‍കും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 60 കോടി അനുവദിക്കുന്ന കാര്യം പരിഗണിക്കും. ആസൂത്രണ ബോര്‍ഡിന്റെ അനുമതി തേടി അടുത്ത പ്ലാന്‍ പദ്ധതിയില്‍ ഹബ്ബ് ഉള്‍പ്പെടുത്തും. ഗവേര്‍ണിംഗ് ബോഡി പുന:സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നാം ഘട്ടം പൂര്‍ത്തിയായ ശേഷം ഹബ്ബിന്റെ പ്രവര്‍ത്തന ചെലവ് വരുമാനത്തില്‍ നിന്ന് തന്നെ പൂര്‍ണ്ണമായും വഹിക്കുന്നത്. യോഗത്തില്‍ മന്ത്രിമാരായ മഞ്ഞളാം കുഴി അലി കെ.ബാബു ബെന്നിബഹനാന്‍ എം.എല്‍.എ. മേയര്‍ ടോമി ചമ്മിണി, എറണാകുളം ജില്ലാ കളക്ടര്‍ ഷേക് പരീത്, ഹബ്ബ് എം.ഡി. ഡോ.എം.ബീന തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post