തിരുവനന്തപുരം: കേരള ഹിന്ദി പ്രചാരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹിന്ദി പക്ഷാഘോഷത്തിന്റെ സമാപനസമ്മേളനം കെ.മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതുവരെയും രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ സര്‍വ്വാദരണീയനായ പ്രണവശുദ്ധന്‍ സ്വാമി ജ്ഞാനതപസ്വി സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചുകൊണ്ട് ഹിന്ദിയില്‍ പ്രസംഗിച്ചു. എ.എന്‍. കൃഷ്ണന്‍, ഡോ. ദേവാശീശ് ഗുഹ, എം.ടി. പ്രേമാനന്ദകമ്മത്ത്, ഡോ.പി.നന്ദകുമാര്‍, എന്‍.മാധവന്‍കുട്ടിനായര്‍, ഡോ.വി.കെ.ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.













Discussion about this post