തിരുവനന്തപുരം: വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ സംഘടിപ്പിക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് വൈകിട്ട് നാല് മണിക്ക് കാപ്പുകാട് അഗസ്ത്യ വനം ബയോളജിക്കല്‍ പാര്‍ട്ട് കമ്മ്യൂണിറ്റി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അദ്ധ്യക്ഷം വഹിക്കും. എ.സമ്പത്ത് എം.പി. വിശിഷ്ടാതിഥിയായിരിക്കും. എ.റ്റി.ജോര്‍ജ്ജ് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ.അല്‍സജിത റസ്സല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ.മൊഹന്തി തുടങ്ങിയവര്‍ പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ ഫോറസറ്റ് മെഡല്‍ നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ മുഖ്യമന്ത്രി സമ്മാനിക്കും.













Discussion about this post