തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിനെ പേരൂര്‍ക്കട മാനസികരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. കോടതിയിലെത്തിച്ചപ്പോള്‍ ബണ്ടി മാനസികാസ്വസ്ത്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ബണ്ടി തന്നെ കോടതിയെ അറിയിക്കുകയായിരുന്നു. അതേസമയം നിരവധി തവണ തടവ് ചാടിയ ബണ്ടി വീണ്ടും തടവ് ചാടാനുള്ള തന്ത്രമണോ ഇതെന്നും ജയിലധികൃതര്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ ബണ്ടിക്ക് സുരക്ഷ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു.













Discussion about this post