കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ ഡിജിപിക്കും ഭയമാണോയെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയാണെന്ന നിലയിലാണ് സലിംരാജിന്റെ പ്രവര്‍ത്തനം. സലിംരാജിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഒരു കോണ്‍സ്റ്റബിളിനെപ്പോലും ഭയക്കേണ്ട സ്ഥിതിയാണ് ജനങ്ങള്‍ക്ക്. സംസ്ഥാനത്ത് എന്ത് ജനാധിപത്യമാണുള്ളതെന്നും കോടതി ചോദിച്ചു.
വ്യാജരേഖ ചമച്ച് ഭൂമിയിടപാട് നടത്തിയെന്ന കേസിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സ്ഥാനം ഉപയോഗിച്ച് സലിംരാജും ബന്ധുക്കളും ചേര്‍ന്ന് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. സലിംരാജിന്റെ ഫോണ്‍ കോള്‍ രേഖകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു.
അതേസമയം, ഹൈക്കോടതി പരാമര്‍ശം ആഭ്യന്തര വകുപ്പിന്റെ വീഴ്ച മൂലമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആരോപിച്ചിരുന്നു.













Discussion about this post