പത്തനംതിട്ട: പമ്പ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതിനാല്‍ അയ്യപ്പന്‍മാര്‍ കുടുങ്ങുകയും രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍മാന്‍ ചിത്തേന്ദ്രന്‍ മരിക്കുകയും ചെയ്ത സംഭവം മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
500ഓളം അയ്യപ്പന്‍മാര്‍ കരയില്‍ കുടുങ്ങിയതായും രക്ഷാപ്രവര്‍ത്തനത്തിന് വന്ന ആള്‍ മരിച്ചതറിഞ്ഞ് ഡാമിന്റെ ഷട്ടര്‍ അടയ്ക്കുകയായിരുന്നു. മുന്നറിയിപ്പ് നല്‍കി എന്ന അധികാരികളുടെ വാദം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഉച്ചഭാഷിണി വഴി അറിയിക്കുകയാണ് വേണ്ടത്. ഡാം തുറന്നപ്പോഴുണ്ടായ കൃത്യവിലോപമാണ് വിലപ്പെട്ട ജീവന്‍ നഷ്ടമാക്കിയത്. അയ്യപ്പന്‍മാര്‍ക്ക് രക്ഷ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത് – കുമ്മനം പറഞ്ഞു.













Discussion about this post