കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന മുസ്ലിം ന്യൂനപക്ഷ കൂട്ടായ്മ ഇന്നു നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലബാറിലെ മുസ്ലിങ്ങളെ പാര്‍ട്ടിക്കൊപ്പം അണിചേര്‍ക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും എന്ന സെമിനാര്‍ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അയ്യായിരം പേര്‍ക്കിരിക്കാവുന്ന പന്തലും ഭക്ഷണ സൗകര്യം ഒരുക്കുന്നതിനൊപ്പം സെമിനാറിനെത്തുന്ന സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൊന്നാനിയില്‍ സിപിഎമ്മിന് വേണ്ടി മത്സരിച്ച ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണി എഴുതിയ പുസ്തകത്തിന്റെ പേരാണ് സെമിനാറിനു നല്‍കിയിട്ടുള്ളത്.
ഹുസൈന്‍ രണ്ടത്താണിക്കും ഡോക്ടര്‍ കെ ടി ജലീലിനും പുറമെ ചടങ്ങിലെത്തുന്ന പ്രാസംഗികരിലുമുണ്ട് പ്രത്യേകത. പല ഘട്ടങ്ങളിലായി പാര്‍ട്ടിയോടടുത്തവരും ന്യൂനപക്ഷ നിലപാടുകളില്‍ യോജിക്കുന്നവരുമാണ് പ്രാസംഗികരിലെല്ലാം. പ്രത്യക്ഷത്തില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ മടിക്കുന്നവരെ മറ്റ് വഴികളിലൂടെ കൂടെനിര്‍ത്താനായി വിവധ ട്രസ്റ്റുകളുടെ പേരില്‍ സിപിഎം നേരത്തേ തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്തായാലും പതിവ് പാര്‍ട്ടി രീതിയില്‍ നിന്നും വ്യത്യസ്ഥമായ ഒരുക്കങ്ങള്‍ അണികള്‍ക്കിടയിലും വിസ്മയമുളവാക്കിയിട്ടുണ്ട്.













Discussion about this post