തിരുവനന്തപുരം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അഞ്ചുതെങ്ങ് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും സംയുക്തമായി ഗാന്ധിജയന്തിവാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസം-ഗാന്ധിയന്‍ ദര്‍ശനത്തില്‍ എന്ന വിഷയത്തിലുളള മേഖലാസെമിനാര്‍ ഒക്‌റ്റോബര്‍ 7 ന് ജില്ലാ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്യും. അഞ്ചുതെങ്ങ് സെന്റ്‌ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഡി.വൈ.എസ്.പി. ആര്‍. പ്രതാപന്‍ നായര്‍, അഞ്ചുതെങ്ങ് എസ്.ഐ. ജി. സുഭാഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് പയസ്, ഉദേ്യാഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.












