കല്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സേനയും പോലീസും വനത്തില്‍ തെരച്ചില്‍ നടത്തി. നിലമ്പൂര്‍ മുണ്ടകൈ വനാന്തരത്തിലാണ് ഇന്നലെ തെരച്ചില്‍ നടത്തിയത്. ശനിയാഴ്ച രാത്രി ഏഴരയോടെ മുണ്ടകൈ വനറാണി എസ്റ്റേറ്റ് ബംഗ്ളാവിലും പാറപ്പള്ളി അപ്പച്ചന്റെ വീട്ടിലും ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള സായുധസംഘം എത്തി അരിയും പച്ചക്കറിയും ആവശ്യപ്പെട്ടിരുന്നു. ഏഴും പന്ത്രണ്ടു ആളുകളടങ്ങുന്ന സംഘമാണ് വീടുകളില്‍ എത്തി സാധനങ്ങള്‍ ആവശ്യപ്പെട്ടത്. ഇവര്‍ വീടുകളില്‍ നിന്നും അരിയും പച്ചക്കറികളും പാകം ചെയ്ത ഭക്ഷണവുമായി കാട്ടില്‍ തിരിച്ചു പോയി എന്നാണ് വീട്ടുകാര്‍ പോലീസില്‍ നല്കിയ മൊഴി. തങ്ങള്‍ വന്ന വിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ചിലര്‍ മലയാളത്തിലാണ് സംസാരച്ചതായും ഇവര്‍ പറഞ്ഞു. ഇത്തേത്തുടര്‍ന്ന് ശനിയാഴ്ച രാത്രിതന്നെ മേപ്പാടി പോലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ രാവിലെ 11 ഓടെയാണ് 50 പേര്‍ അടങ്ങളുന്ന തണ്ടര്‍ബോള്‍ട്ട് സേന വനത്തില്‍ തെരച്ചില്‍ ആരംഭിച്ചത്.
വയനാട് എസ്പി കെ.കെ. ബാലചന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ചു. ക്രൈം ഡിറ്റച്ചുമെന്റ് ഡിവൈഎസ്പി എ.കെ ജോര്‍ജിന്റെ നേതൃത്വത്തിലാണ് സംഘം തെരച്ചില്‍ നടത്തുന്നത്. പോലീസും തെരച്ചില്‍ സംഘത്തില്‍ ഉണ്ടായിരുന്നു. സംഘത്തില്‍ തൃശൂര്‍ സ്വദേശിയായ മാവോയിസ്റ്റ് നേതാവ് ഷിനോജ് ഉണ്ടായിരുന്നുവെന്ന് പോലീസിന് സൂചന ലഭിച്ചു. 2010 ല്‍ പുല്പള്ളി ചേകാടി കോളനിക്കു സമീപത്തു നിന്നു ഷിനോജിനെ പോലീസ് പിടികൂടിയിരുന്നു. അന്ന് ഷിനോജിന്റെ കൈവശം ബംഗാളിലെ നന്ദിഗ്രാമില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ഓപ്പറേഷനുകളുടെ സിഡിയും ലഘുലേഖകളും ഉണ്ടായിരുന്നു. ആയുധധാരികളായ സംഘം എത്തിയെന്നറിഞ്ഞ് ശനിയാഴ്ച്ച രാത്രിതന്നെ മേപ്പാടി പോലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു.













Discussion about this post