ചെങ്ങന്നൂര്‍: ശബരിമല തീര്‍ഥാടകര്‍ക്ക് പ്രാഥമിക സൗകര്യമൊരുക്കാന്‍ നഗരസഭയ്ക്ക് 25 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ശബരിമല പ്രത്യേക അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ആര്‍എച്ച്എം ഗവ. ആശുപത്രിക്ക് അനുവദിച്ച 10 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
കെഎച്ച്ആര്‍ഡബ്ല്യുഎസ് പേവാര്‍ഡ് നിര്‍മാണത്തിനും നടപടി സ്വീകരിക്കും. അത്യാഹിത വിഭാഗവും അനുവദിക്കും. മോര്‍ച്ചറിയില്‍ ഫ്രീസറും ജനറേറ്ററും സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തീര്‍ഥാടന സീസണില്‍ ചെങ്ങന്നൂരില്‍ ഐടിബിപി ദുരന്ത നിവാരണ സേനയുടെ യൂണിറ്റ് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച പി.സി. വിഷ്ണുനാഥ് എംഎല്‍എ ആവശ്യപ്പെട്ടു.
മഹാദേവക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഒഴിപ്പിച്ചെടുത്ത ശബരിമല വികസനപദ്ധതി ഓഫിസ് തീര്‍ഥാടകര്‍ക്കു വിരിവയ്ക്കുന്നതിനായി തുറന്നുകൊടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍ പറഞ്ഞു.
തീര്‍ഥാടനത്തോടനുബന്ധിച്ചു 105 പൊലീസുകാരെയും 11 ഓഫിസര്‍മാരെയും നഗരത്തില്‍ വിന്യസിക്കും. പൊലീസ് മൂന്നു കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിക്കും. മിത്രപ്പുഴക്കടവില്‍ പൊലീസിലെ മുങ്ങല്‍ വിദഗ്ധരുടെ സേവനവും ലഭ്യമാക്കും. പൊലീസ് ബോട്ടും റയില്‍വേ സ്‌റ്റേഷനില്‍ ആംബുലന്‍സും ഉണ്ടാകും. നഗരസഭ കൂടുതല്‍ ശുചീകരണ ജീവനക്കാരെ നിയോഗിക്കും.
ആരോഗ്യവകുപ്പ് ഇക്കുറി വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ ഗവ. ആശുപത്രിയില്‍ പ്രത്യേക ശബരിമല വാര്‍ഡ് പ്രവര്‍ത്തിപ്പിക്കും. കെഎസ്ഇബി പ്രധാന സ്ഥലങ്ങളില്‍ 50 വഴിവിളക്കുകള്‍ അധികമായി സ്ഥാപിക്കും. കെഎസ്ആര്‍ടിസി 75 ബസുകള്‍ ഓടിക്കും. റയില്‍വേ സ്‌റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറും തുറക്കും. റയില്‍വേ മുന്‍വര്‍ഷങ്ങളിലെ സൗകര്യങ്ങള്‍ ഇക്കുറിയും ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വിഭാഗം തീര്‍ഥാടനപാതയിലെ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തുകയും സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ സുഭാഷ് വാസു, അയ്യപ്പ സേവാസംഘം ദേശീയ ഉപാധ്യക്ഷന്‍ ഡി. വിജയകുമാര്‍, പി.കെ. കുമാരന്‍, നഗരസഭാധ്യക്ഷ ശോഭ വര്‍ഗീസ്, ആര്‍ഡിഒ ടി.ആര്‍. ആസാദ്, കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ഇര്‍ഷാദ്, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ജോളി ഉല്ലാസ്, ഡിവൈഎസ്പി ബി. പ്രസന്നന്‍ നായര്‍, കെഎസ്ഇബി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍.വി. മധുസൂദനന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ. ഗീത, ഫയര്‍ഫോഴ്‌സ് കോട്ടയം ഡിവിഷനല്‍ ഓഫിസര്‍ വി.എം. ശശിധരന്‍, റയില്‍വേ സ്‌റ്റേഷന്‍ സൂപ്രണ്ട് ജോണ്‍ ഫിലിപ്‌സ്, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് അശോക് അമ്മാഞ്ചി, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.














Discussion about this post