ഗുരുവായൂ
ര്‍: ക്ഷേത്രനഗരമായ ഗുരുവായൂരില്‍ റെയില്‍വേ മേല്‍പ്പാലത്തിന്‍റെ നിര്‍മാണം വേഗത്തിലാക്കുന്നതിന് സര്‍ക്കാര്‍ അനുഭാവപൂര്‍വം തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി സര്‍വകക്ഷിനിവേദകസംഘത്തെ അറിയിച്ചു. മേല്‍പ്പാലത്തിനാവശ്യമായ തുകയുടെ പകുതി കേരള സര്‍ക്കാര്‍ വഹിക്കണമെന്നും ബി.ഒടി അടിസ്ഥാനത്തിലല്ലാതെ പാലം നിര്‍മിക്കണമെന്നുമാണ് നിവേദകസംഘം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് ഗുരുവായൂരിലെ റെയില്‍വേ മേല്‍പ്പാലത്തിന് അധികൃതരുടെ സാങ്കേതിക അനുമതി ലഭിച്ചത് റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ രൂപരേഖ സര്‍ക്കാരിനു കൈമാറിയിരുന്നു. 21 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മേല്‍പ്പാലത്തിന്റെ പകുതി ചെലവ് റെയില്‍വേയും പകുതി ചെലവ് സര്‍ക്കാരുമാണ് വഹിക്കേണ്ടത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് ഭക്തര്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി എത്രയും വേഗം മേല്‍പ്പാലത്തിന്റ നിര്‍മാണം തുടങ്ങണമെന്നാവശ്യപ്പെട്ടാണ് സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്. കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍, പ്രതിപക്ഷനേതാവ് കെ.പി.എ റഷീദ്, കൌണ്‍സിലിലെ വിവിധ കക്ഷിനേതാക്കളായ ആര്‍.വി. ഷെറീഫ്, കെ.എ. ജേക്കബ്, തേലംപറ്റ വാസുദേവന്‍ നമ്പൂതിരി, ആര്‍വി മജീദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്. കിഴക്കേനടയില്‍ ഇപ്പോഴുള്ള റെയില്‍വേഗേറ്റിനുമുകളിലൂടെയാണ് മേല്‍പ്പാലം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.













Discussion about this post