
തിരുവനന്തപുരം: ഉജ്ജ്വല ഭാരതത്തിന്റെ യുവജാഗൃതി, സ്ത്രീ ശാക്തീകരണം, ലഹരിമുക്ത സമൂഹം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ സമൂഹിക പുരോഗതി തുടങ്ങിയ സന്ദേശം വിളംബരം ചെയ്തുകൊണ്ട് രാജയോഗ എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്റെയും പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന ‘ശാന്തിദൂത് യുവസൈക്കിള്‍ യാത്ര’ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെത്തിച്ചേര്‍ന്നു. റാലി ടീം ലീഡര്‍ സുരേഷിനെ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഇത്തരം യാത്രകള്‍ ബോധവല്‍ക്കരണത്തിന്റെ ശരിയായ പാതയിലൂടെ മുന്നേറട്ടെയെന്ന് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.
ഭാരതത്തിലുടനീളം 111 സൈക്കിള്‍ റാലികളാണ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ 400 കി.മീ റാലി യാത്രചെയ്യും. ഒക്ടോബര്‍ 14ന് പുത്തരിക്കണ്ടം മൈതാനിയില്‍ റാലി സമാപിക്കും.













Discussion about this post