കണ്ണൂര്‍: റബ്കോ ചെയര്‍മാന്‍ ഇ. നാരായണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മലേഷ്യയിലെ ക്വാലാലംപൂരിലായിരുന്നു അന്ത്യം. ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനായി ക്വാലാലംപൂരിലെത്തിയതായിരുന്നു അദ്ദേഹം. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്. സംസ്ഥാന സഹകരണ സംഘം, പ്രസിഡന്റ്, തലശേരി സഹകരണ സംഘം മുന്‍ പ്രസിഡന്റ്, തലശേരി നഗരസഭാ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിഭക്ത കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. 1997 ല്‍ റബ്കോ രൂപീകരിച്ചതു മുതല്‍ ചെയര്‍മാനാണ്. സഹകരണരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ തലശേരിയുടെ മുഖച്ഛായ മാറ്റുന്നതിലും പ്രധാന വ്യവസായകേന്ദ്രമാക്കുന്നതിലും പ്രധാന പങ്കു വഹിച്ചു. തലശേരി കോ ഓപ്പറേറ്റിവ് ആശുപത്രി വികസനത്തിലും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.













Discussion about this post