തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ബെന്നി അജന്തയ്ക്ക് ഒന്നാം സമ്മാനവും ജി. ചന്ദ്രന് രണ്ടാം സമ്മാനവും ലഭിച്ചു. ഫോട്ടോഗ്രാഫര്‍മാരായ ഗോപന്‍ തളിയല്‍, ഡി. റോയ്, സെല്‍വന്‍ പൊയ്യ, സുരേഷ് കാമിയോ, പ്രവീഷ് ഷൊര്‍ണ്ണൂര്‍, ജി. നാഗശ്രീനിവാസു, ജോസ്‌കുട്ടി പനയ്ക്കല്‍, അജയ് സാഗ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി. ദ ഹിന്ദു ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ രതീഷ്‌കുമാര്‍, ഐ.&പി.ആര്‍.ഡി. ചീഫ് ഫോട്ടോഗ്രാഫര്‍ ആര്‍. സന്തോഷ്, ഐ.&പി.ആര്‍.ഡി മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ കെ. ഹരിഹരന്‍ നായര്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് മൂല്യനിര്‍ണ്ണയം നടത്തിയത്.
Discussion about this post