തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരനെ വെന്റിലേറ്ററിലേക്ക് മാറ്റി. രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് സാരമായി കുറഞ്ഞതായി ആസ്പത്രി അധികൃതര്‍ പറഞ്ഞു. ശ്വാസതടസവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
കരുണാകരന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ആസ്പത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വൃക്കകളും ശരിയായി പ്രവര്‍ത്തിക്കുന്നില്ല. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. തിങ്കളാഴ്ച രാവിലെയാണ് ആരോഗ്യനില കൂടുതല്‍ വഷളായത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ പത്തിനാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മകള്‍ പത്മജ വേണുഗോപാല്‍, മകന്‍ കെ.മുരളീധരന്‍ എന്നിവര്‍ ഒപ്പമുണ്ട്. ജി.കാര്‍ത്തികേയന്‍, പീതാംബര കുറുപ്പ് തുടങ്ങിയ നേതാക്കള്‍ ആസ്പത്രിയിലെത്തി. വിവരമറിഞ്ഞ് നിരവധി നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ എത്തിയിട്ടുണ്ട്.
Discussion about this post