Tuesday, August 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം : അവശ്യസാധനവില കര്‍ശനമായി നിയന്ത്രിക്കും – മന്ത്രി വി.എസ്. ശിവകുമാര്‍

by Punnyabhumi Desk
Nov 6, 2013, 03:28 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ശബരിമല മണ്ഡലം, മകരവിളക്ക് മഹോത്സവകാലത്ത് സംസ്ഥാനത്തെ ഹോട്ടലുകള്‍, പഴം-പച്ചക്കറിക്കടകള്‍ മുതലായവയില്‍ കര്‍ശന വിലനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യകുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഇതിനായി സര്‍ക്കാര്‍ വിപണിയിടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല മഹോത്സവത്തോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ ഏര്‍പ്പെടുത്തിവരുന്ന ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിലയിരുത്തിയശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അവശ്യസാധനങ്ങളുടെ വിലയും ഗുണവും നിയന്ത്രിക്കാന്‍ പോലീസ്, റവന്യൂ വകുപ്പ്, പൊതുവിതരണ വകുപ്പ്, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗല്‍ മെട്രോളജി എന്നിവയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്‌ക്വാഡുകളെ വിന്യസിപ്പിക്കും. പഴം, പച്ചക്കറി മുതലാവയുടെ വിലനിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് എന്നിവ, ഔട്ട്‌ലെറ്റുകള്‍ തുറക്കും. ഹോട്ടലുകളിലും തീര്‍ത്ഥാടകരുടെ ഇരുമുടിക്കെട്ടുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യോത്പ്പന്നങ്ങള്‍ കൊണ്ടുവരുന്ന ചെക്ക്‌പോസ്റ്റുകളിലും ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കും. എല്ലാ ശബരിമല ഇടത്താവളങ്ങളിലും ഭക്തജനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിവരുന്നു. ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന് പ്രധാന ആശുപത്രികളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ നടത്തും. പോലീസ് ക്രമീകരണങ്ങള്‍ ശക്തമാക്കും. തീര്‍ത്ഥാടകര്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിക്കുമെന്ന് മന്ത്രി അറിയിച്ചു. ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി. വേണുഗോപാല്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയോടൊപ്പം വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍മാരോടൊപ്പം ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, സിവില്‍ സപ്ലൈസ് ഓഫീസര്‍മാര്‍, കൃഷിവകുപ്പ് ഓഫീസര്‍മാര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അതത് ജില്ലകളില്‍ നടത്തിവരുന്ന ശബരിമല തീര്‍ത്ഥാടനകാല തയ്യാറെടുപ്പുകള്‍ മന്ത്രിയെ അറിയിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies