Thursday, July 3, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഇസ്മയിലുമാര്‍ വായിച്ചറിയാന്‍

by Punnyabhumi Desk
Nov 12, 2013, 07:23 am IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

editorial-pb-12-11-2013അന്യമതങ്ങളെയും അവരുടെ ആരാധനാ സമ്പ്രദായങ്ങളെയും ആദരിക്കുക എന്നത് ഏതൊരു പൗരന്റെയും ഹൃദയവിശാലതയാണ്. ഇക്കാര്യത്തില്‍ ഹിന്ദുമതത്തോളം ലോകത്തെ മറ്റൊരുമതവും വരില്ല. സര്‍വ്വധര്‍മ്മസമഭാവനയാണ് ഹിന്ദുമതത്തിന്റെ അടിസ്ഥാനശില. എല്ലാ നദികളും കടലിലേക്ക് ഒഴുകുന്നതുപോലെ എല്ലാ മതദര്‍ശനങ്ങളും ഈശ്വരിനിലേക്കുള്ള വഴികളായാണ് ഹിന്ദു മതവിശ്വാസികള്‍ കാണുന്നത്. ഇതുതന്നെയാണ് ഭാരതത്തിന്റെ ദര്‍ശനം. അതുകൊണ്ടാണ് ക്രിസ്തുമതത്തിനും ഇസ്ലാമതത്തിനും ഭാരതത്തില്‍ വേരുറപ്പിക്കാനായത്. ഇക്കാര്യത്തില്‍ കേരളത്തിന്റെ പാരമ്പര്യം മാതൃകാപരമാണ്. ഇവിടെ ഭരിച്ചിരുന്ന രാജാക്കന്മാര്‍ ക്രിസ്ത്യന്‍ മുസ്ലീം മതങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ സ്ഥാപിക്കാനും അവരുടെ മതപ്രചാരണത്തിനും എല്ലാ സഹായങ്ങളും ചെയ്തിരുന്നു.

സി.പി.ഐ നേതാവ് കെ.ഇ.ഇസ്മയിലുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി.യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ച വിമര്‍ശനം അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഒരു വിവാഹചടങ്ങില്‍ ദൈവദശകം ചൊല്ലിയത് നീണ്ടുപോയെന്നാണ് കെ.ഇ.ഇസ്മയില്‍ വിമര്‍ശിച്ചത്. ശ്രീനാരായണഗുരുവിന്റെ ആത്മസത്തയുടെ കാച്ചിക്കുറുക്കിയ രൂപമാണ് ദൈവദശകം. നാലോ അഞ്ചോ മിന്നിട്ടുനീളുന്ന ദൈവദശകം ചെറുതാക്കി ചൊല്ലാന്‍ പറയുന്നത് ഗുരുദേവ നിന്ദയാണെന്ന് വെള്ളാപ്പള്ളി മറുപടി പറഞ്ഞിട്ടുണ്ട്. അന്യമതസ്ഥരുടെ ആചാരങ്ങളെ ആദരിക്കുന്നതാണ് മാന്യതയെന്നും സ്വന്തം മതത്തിലെയോ ക്രിസ്തുമതത്തിലെയോ ദൈര്‍ഘ്യമേറിയ ചടങ്ങുകളില്‍ മാറ്റം വരുത്തണമെന്ന് പറയാനുള്ള തന്റേടം ഇസ്മയില്‍ കാണിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിട്ടുണ്ട്.

വലതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സമുന്നതനായ നേതാവാണ് കെ.ഇ.ഇസ്മയില്‍. അദ്ദേഹത്തില്‍നിന്ന് ഒരിക്കലും ഉണ്ടാകാന്‍പാടില്ലാത്തതായിരുന്നു ഈ പരാമര്‍ശം. ജാതി മതങ്ങള്‍ക്കതീതമായി ചിന്തിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നാണ് പൊതുവേ ഉള്ള സങ്കല്പം. എന്നാല്‍ ഇസ്മയിലിന്റെ പരാമര്‍ശത്തില്‍നിന്ന് അദ്ദേഹത്തിന്റെ മനസ്സു വായിച്ചെടുക്കാന്‍ കഴിയും. ഇസ്ലാമതത്തില്‍പ്പെടാത്തവരൊക്കെ കാഫിറുകളാണ് എന്ന് ഒരു ന്യൂനപക്ഷമെങ്കിലും കരുതുന്ന ഒരു മതത്തില്‍ ജനിച്ച വ്യക്തിയാണ് ഇസ്മയില്‍. അതേസമയം എല്ലാ മതങ്ങളെയും ആദരിക്കുകയും അവരുടെ ആരാധനാ സമ്പ്രദായങ്ങളെ ഈശ്വരനിലേക്കുള്ള വഴികളായികാണുകയും ചെയ്യുന്ന ഹൈന്ദവ ധര്‍മ്മത്തെയാണ് പരോക്ഷമായി ഇസ്മയില്‍ എതിര്‍ത്തത്. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന് ആത്മീയതയിലൂടെ വിപ്ലാവാത്മകമായ മുന്നേറ്റമുണ്ടാക്കിയ ശ്രീനാരായണഗുരു രചിച്ച ദൈവദശകം അഞ്ചുമിന്നിട്ടുപോലും കേട്ടുനില്‍ക്കാന്‍ ക്ഷമയില്ലാത്ത മനസ്സുകള്‍ക്ക് എങ്ങനെയാണ് ഒരു കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കാന്‍ കഴിയുക?

പാലക്കാട് മേഖലയിലെ ഈഴവരുടെ ചടങ്ങുകളെയും മരണാനന്തരകര്‍മ്മങ്ങളില്‍ മഞ്ഞപ്പട്ടിടുന്നതിനെയും ഇസ്മയില്‍ പരസ്യമായി വിമര്‍ശിക്കുന്നതായി യോഗം പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതായും വെള്ളാപ്പള്ളി വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ മരിക്കുമ്പോള്‍ അവരുടെ മൃതദേഹങ്ങളില്‍ പാര്‍ട്ടിപതാക പുതപ്പിക്കാറുണ്ട്. അതിനെ ആരും ചോദ്യം ചെയ്യാറില്ല. ഓരോ സമുദായത്തിനും ആചാരാനുഷ്ഠാനങ്ങള്‍ പുലര്‍ത്താനുള്ള അവകാശമുണ്ട്. അത് അനാചാരമാകരുതെന്ന് മാത്രം. എസ്.എന്‍.ഡി.പിയോഗത്തിന്റെ പതാക പീതവര്‍ണമാണ്. ആ സമുദായത്തിലെ ഒരംഗം മരിക്കുമ്പോള്‍ ആ നിറത്തിലുള്ള തുണി പുതപ്പിക്കുക എന്നത് ആ വ്യക്തിയോട് സമുദായം കാട്ടുന്ന ആദരവാണ്. ഇതൊക്കെ ഇസ്മായേലിന് അറിയാഞ്ഞിട്ടൊന്നുമല്ല. പക്ഷേ ഭൂരിപക്ഷ ഹിന്ദുസമുദായത്തിനെതിരെ എന്തുപറഞ്ഞാലും ആരും ചോദിക്കില്ല എന്ന ഹുങ്കാണ് ഇതിനൊക്കെ പിന്നില്‍. മറിച്ച് ഇസ്ലാം മതത്തെയോ ക്രൈസ്തവമതത്തെയോ സംബന്ധിച്ച് ഇതുപോലുള്ള ഏതെങ്കിലും പരാമര്‍ശം ഉന്നയിച്ചാല്‍ കടന്നല്‍ക്കൂട്ടില്‍ എറിഞ്ഞ അവസ്ഥയാവും. ഇസ്്മയിലിനെപ്പോലുള്ളവര്‍ക്ക് ഇത് നന്നായി അറിയാം.

എല്ലാ മതങ്ങളെയും ആദരിക്കുന്ന ഹൈന്ദവ മതത്തിനെതിരെ ഇസ്മയിലുമാര്‍ ഇനിയും ഇത്തരം പരാമര്‍ശങ്ങള്‍ ഉയര്‍ത്താരിക്കുന്നതാണ് നല്ലത്. ഒരു പൊതുപ്രവര്‍ത്തകന്‍ പാലിക്കേണ്ട മാന്യതയുടെ അതിരുകളേതെന്ന് ആദ്യം സ്വയം പഠിക്കണം. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകാരനെന്ന് ഊറ്റംകൊള്ളുന്ന കെ.ഇ.ഇസ്മയില്‍

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies