കൊച്ചി: ഐപിഎല്‍ മത്സരങ്ങള്‍ക്കായി കൊച്ചി സ്റ്റേഡിയം സജ്ജമാക്കാന്‍ കെസിഎക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി ഐ.പി.എല്‍ ടീം ഉടമകള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കലൂര്‍ സ്റ്റേഡിയത്തിന്റെ നിലവാരം ഉയര്‍ത്തണം. സുരക്ഷാകാര്യങ്ങളിലും മെച്ചപ്പെടുത്തല്‍ നടത്തണമെന്ന് ഉടമകളിലൊരാളായ വിവേക് വേണുഗോപാല്‍ പറഞ്ഞു. മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടത്തുമെന്ന ശുഭപ്രതീക്ഷയാണ് ടീം ഉടമകള്‍ നല്‍കുന്നത്.
Discussion about this post