കോഴിക്കോട്: ടി.പി വധക്കേസ് പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചതായി ജയില്‍ ഡിജിപിയുടെ ചുമതല വഹിക്കുന്ന ഇന്റലിജന്‍സ് എഡിജിപി ടി.പി. സെന്‍കുമാര്‍. റിമാന്‍ഡ് പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ജയിലില്‍നിന്നു കണ്ടെടുത്ത മൊബൈലുകള്‍ വിവിധ സാങ്കേതിക വിദ്യ ഉപയോഗിച്ചു പരിശോധിച്ചു കഴിഞ്ഞതിനു ശേഷമേ ഫോണില്‍നിന്നു വിളിച്ചതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകൂ.
ജയില്‍ മേധാവിയായി ചുമത ലയേറ്റെടുത്ത അദ്ദേഹം ആദ്യമായി കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. ജയില്‍വകുപ്പില്‍ 482 ജീവനക്കാരുടെ കുറവ് നിലവിലുണ്ട്. ജില്ലാ ജയില്‍ അടക്കം സംസ്ഥാനത്തെ ജയിലുകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാമറയുടെ പരിധിയില്‍ വരാതിരുന്ന പ്രദേശങ്ങള്‍കൂടി സിസിടിവി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം 5.30ന് ജില്ലാ ജയിലിലെത്തിയ ടി.പി. സെന്‍കുമാര്‍ ജയില്‍ സൂപ്രണ്ടുമായി ചര്‍ച്ച നടത്തുകയും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഇന്റലിജന്‍സ് എസ്പി ആന്റണി, ഡിവൈഎസ്പിമാരായ സുരേഷ്കുമാര്‍, പ്രഭാകരന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.













Discussion about this post