കൊച്ചി: പള്ളുരുത്തിയില്‍ ഓട്ടം പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറുടെ കൈ വെട്ടിയ കേസില്‍ ഒരാള്‍ അറസ്‌റ്റില്‍. പള്ളുരുത്തി സ്വദേശി രതീഷ് ആണ് അറസ്‌റ്റിലായത്. പള്ളുരുത്തിയില്‍ ഓട്ടോ ഓടിക്കുന്ന കായംകുളം സ്വദേശി രാധാകൃഷ്‌ണന്റെ ഇടതുകൈപ്പത്തിയാണ് വെട്ടിമാറ്റിയത്.
ഓട്ടം വിളിച്ചപ്പോള്‍ പോകാന്‍ വിസമ്മതിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് രാധാകൃഷ്‌ണന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. പള്ളുരുത്തിയില്‍ നിന്നാണ് രതീഷിനെ പൊലീസ് കസ്‌റ്റിയിലെടുത്തത്. സംഭവത്തിനു ശേഷം മുടി പറ്റെ വെട്ടി രൂപം മാറി നാടുവിടാനൊരുങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. രതീഷിന് ഒപ്പമുണ്ടായിരുന്നയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റ രാധാകൃഷ്‌ണന്റെ കൈ തുന്നിച്ചേര്‍ന്നു. ഇയാള്‍ അപകടനില തരണം ചെയ്‌തതായും ഡോക്‌ടര്‍മാര്‍ അറിയിച്ചു.
Discussion about this post